---
title: "#sculpture | സ്നേഹാരാമവും ആനയും ഉറുമ്പും ശിൽപ്പവും നാടിന് സമർപ്പിച്ചു"
english_title: "#Sneharama, the #elephant, the ant and the #sculpture were #dedicated to the #country"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/176218/the-sculpture-elephant-and-ant-was-dedicated"
published_at: "2024-01-12T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a0d027d37bc_village.jpg"
keywords: []
---

# #sculpture | സ്നേഹാരാമവും ആനയും ഉറുമ്പും ശിൽപ്പവും നാടിന് സമർപ്പിച്ചു

> **Lead Summary:** നെടുമ്പാശേരി : പുളിയനം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്‌എസ്‌ യൂണിറ്റ് ഒരുക്കിയ സ്നേഹാരാമവും ആനയും ഉറുമ്പും ശിൽപ്പവും നാടിന് സമർപ്പിച്ചു.

## Article Content

നെടുമ്പാശേരി : പുളിയനം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്‌എസ്‌ യൂണിറ്റ് ഒരുക്കിയ സ്നേഹാരാമവും ആനയും ഉറുമ്പും ശിൽപ്പവും നാടിന് സമർപ്പിച്ചു.

മള്ളുശേരി ജങ്‌ഷനടുത്ത് മാലിന്യക്കൂമ്പാരങ്ങൾനീക്കി 200 ചതുരശ്രയടിയിൽ ചെടികൾനട്ട് സ്നേഹാരാമമൊരുക്കി. സ്കൂളിലെ പൂർവവിദ്യാർഥിയും ശിൽപ്പിയുമായ അനീഷ് ഗംഗാധരനാണ്‌ കളിമണ്ണിൽ ശിൽപ്പം നിർമിച്ചത്‌.

മാലിന്യമുക്തം നവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പാറക്കടവ് പഞ്ചായത്തുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് എസ് വി ജയദേവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ അംഗം പി ആർ രാജേഷ് അധ്യക്ഷനായി.

കലാസംവിധായകൻ ഗിരീഷ് മേനോൻ മുഖ്യതിഥിയായി. ടി ജെ ജോൺസൺ, എം എം റിയാമോൾ, പി ഒ കൊച്ചുറാണി, അനീഷ് ഗംഗാധരൻ, ഇ എസ് നാരായണൻ, പി വി അയ്യപ്പൻ, അനിൽ എളവൂർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/176218/the-sculpture-elephant-and-ant-was-dedicated)