---
title: "#fire | ഭര്‍ത്താവുമായി വഴക്കിട്ട് സ്വയം തീകൊളുത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു "
english_title: "The #woman who was #undergoing #treatment died of #burns after she set #herself on #fire after arguing with #her #husband"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/176076/the-woman-who-was-undergoing-treatment-died-of-burns-after-she-set-herself-on-fire-after-arguing-with-her-husband"
published_at: "2024-01-11T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659fa7efe5a53_fire2.jpg"
keywords: []
---

# #fire | ഭര്‍ത്താവുമായി വഴക്കിട്ട് സ്വയം തീകൊളുത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു 

> **Lead Summary:** പത്തനംതിട്ട: ഭര്‍ത്താവുമായി വഴക്കിട്ടശേഷം സ്വയം തീകൊളുത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

## Article Content

പത്തനംതിട്ട: ഭര്‍ത്താവുമായി വഴക്കിട്ടശേഷം സ്വയം തീകൊളുത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

പെരിങ്ങനാട് തേക്കുംവിളയിൽ വീട്ടിൽ ടോണിയുടെ ഭാര്യ പ്രിൻസിയാണ് ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.

ഡിസംബര്‍ 30ന് രാത്രി 11.30ഓടെയാണ് സംഭവം ഉണ്ടായത് . ഭര്‍ത്താവ് ടോണിയുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് പ്രിന്‍സി ഡീസല്‍ ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തില്‍ അടൂര്‍ പൊലീസ് ഭര്‍തൃപീഡനത്തിന് ടോണിക്കെതിരെ കേസെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/176076/the-woman-who-was-undergoing-treatment-died-of-burns-after-she-set-herself-on-fire-after-arguing-with-her-husband)