---
title: "#kochi | തമ്മനം നഗര കുടുംബാരോഗ്യകേന്ദ്രത്തിന് വീണ്ടും അംഗീകാരം"
english_title: "#Tammanam #City #Family #Health #Center #re-approved"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/175996/tammanam-city-family-health-center-re-approved"
published_at: "2024-01-11T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659f73491ce94_thammanam.jpg"
keywords: []
---

# #kochi | തമ്മനം നഗര കുടുംബാരോഗ്യകേന്ദ്രത്തിന് വീണ്ടും അംഗീകാരം

> **Lead Summary:** കൊച്ചി : തമ്മനം നഗര കുടുംബാരോഗ്യകേന്ദ്രത്തിന് വീണ്ടും നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎസ്‌) അംഗീകാരം.

## Article Content

കൊച്ചി : തമ്മനം നഗര കുടുംബാരോഗ്യകേന്ദ്രത്തിന് വീണ്ടും നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎസ്‌) അംഗീകാരം.

89.3 ശതമാനം സ്കോറോടെയാണ്‌ നേട്ടം. ഒപി, ലാബ്, ഫാർമസി, ദേശീയ ആരോഗ്യ ദൗത്യ പരിപാടികൾ, ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗങ്ങളിലായി അടിസ്ഥാനസൗകര്യങ്ങൾ, പ്രധാന സേവനങ്ങൾ, പ്രതിരോധകുത്തിവയ്‌പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ,

പകർച്ചവ്യാധി നിയന്ത്രണം, ശുചിത്വം, സൗകര്യങ്ങൾ, ഗുണമേന്മ, രോഗീസൗഹൃദം, ജീവിതശൈലീരോഗവുമായി ബന്ധപ്പെട്ടുള്ള പരിപാടികൾ തുടങ്ങിയവ വിലയിരുത്തിയാണ് ദേശീയ ഗുണമേന്മ അംഗീകാരം നൽകുന്നത്‌.

ഗുണനിലവാരമുള്ള പ്രാഥമികാരോഗ്യസേവനം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് നഗര കുടുംബാരോഗ്യകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. കൊച്ചി കോർപറേഷനിൽ 12 കുടുംബാരോഗ്യകേന്ദ്രങ്ങളും ഒരു നഗര സാമൂഹികാരോഗ്യകേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്.

കളമശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ നഗരസഭകളിലും ഓരോ നഗര കുടുംബാരോഗ്യകേന്ദ്രങ്ങളുണ്ട്‌. ഇവയിൽ ആറെണ്ണത്തെ ദേശീയ നിലവാരത്തിലേക്ക് ഉയർത്താനായെന്ന് ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി രോഹിണി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/175996/tammanam-city-family-health-center-re-approved)