---
title: "#Complaint | കൊച്ചിയിൽ ലോഡ്ജ് ഉടമ താമസക്കാരിയെ മർദിച്ചതായി പരാതി"
english_title: "#Complaint that the #owner of the #lodge beat up the #resident in #Kochi"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/175457/complaint-that-the-owner-of-the-lodge-beat-up-the-resident-in-kochi"
published_at: "2024-01-08T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659c06ad2e027_com.jpg"
keywords: []
---

# #Complaint | കൊച്ചിയിൽ ലോഡ്ജ് ഉടമ താമസക്കാരിയെ മർദിച്ചതായി പരാതി

> **Lead Summary:** **കൊച്ചി : ** കൊച്ചിയിൽ ലോഡ്ജ് ഉടമ താമസക്കാരിയെ മർദിച്ചതായി പരാതി. വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചതെന്ന് പറയുന്നു.

## Article Content

**കൊച്ചി : ** കൊച്ചിയിൽ ലോഡ്ജ് ഉടമ താമസക്കാരിയെ മർദിച്ചതായി പരാതി. വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചതെന്ന് പറയുന്നു.

എറണാകുളം നോർത്തിലെ ബെൻ ടൂറിസ്റ്റ് ഹോമിലാണ് സംഭവം. യുവതിയുടെ പരാതിയിൽ ഉടമ ബെൻ ജോയ്, സുഹൃത്ത് എന്നവരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ യുവതിയും സുഹൃത്തുക്കളും 7 പേർക്കുള്ള റും എടുത്തിരുന്നു.

ഇവരിൽ യുവതിയും നാലുപേരും മുറിയിൽ ഇരിക്കുന്ന സമയത്ത് ലോഡ്ജ് ഉടമ കയറി വരുകയും ഇവരോട് ഇറങ്ങിപോകാൻ പറയുകയുമായിരുന്നു. തുടർന്നാണ് തർക്കമുണ്ടാകുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/175457/complaint-that-the-owner-of-the-lodge-beat-up-the-resident-in-kochi)