---
title: "#arrested | കേസില്‍ ജാമ്യം ലഭിക്കില്ലെന്ന് മനസ്സിലാക്കി കോടതിയില്‍നിന്ന് ഇറങ്ങിയോടിയ  കൗൺസിലറും കൂട്ടാളിയും പിടിയില്‍"
english_title: "The counselor and his #accomplice were #arrested after they ran away from the #court after #realizing that they #would not get #bail in the case"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/175176/the-counselor-and-his-accomplice-were-arrested-after-they-ran-away-from-the-court-after-realizing-that-they-would-not-get-bail-in-the-case"
published_at: "2024-01-07T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659a615a6abbd_court.jpg"
keywords: []
---

# #arrested | കേസില്‍ ജാമ്യം ലഭിക്കില്ലെന്ന് മനസ്സിലാക്കി കോടതിയില്‍നിന്ന് ഇറങ്ങിയോടിയ  കൗൺസിലറും കൂട്ടാളിയും പിടിയില്‍

> **Lead Summary:** കളമശേരി : കേസില്‍ ജാമ്യം ലഭിക്കില്ലെന്ന് മനസ്സിലാക്കി കോടതിയില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കളമശേരി ന​ഗരസഭാ കൗണ്‍സിലറും കൂട്ടാളിയും പൊലീസ് പിടിയില്‍.

## Article Content

കളമശേരി : കേസില്‍ ജാമ്യം ലഭിക്കില്ലെന്ന് മനസ്സിലാക്കി കോടതിയില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കളമശേരി ന​ഗരസഭാ കൗണ്‍സിലറും കൂട്ടാളിയും പൊലീസ് പിടിയില്‍.

കൗൺസിലർ കെ വി പ്രശാന്ത്, വട്ടേക്കുന്നം മുണ്ടക്കത്താഴം സനോജ് എന്നിവരെയാണ് കളമശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ കീഴടങ്ങാനെത്തിയതായിരുന്നു ഇവര്‍.

പുതുവർഷാഘോഷത്തോടനുബന്ധിച്ച് വട്ടേക്കുന്നത്ത് വീട് കയറി ആക്രമണം നടത്തിയ കേസിലെ ഒന്നാംപ്രതിയാണ് 38–--ാംവാർഡ് ലീഗ് കൗൺസിലറായ പ്രശാന്ത്. കേസിലെ മറ്റൊരു പ്രതിയായ വട്ടേക്കുന്നം വഴങ്ങാട്ടുതറവീട് അക്ഷയ് പുഷ്കരൻ രാവിലെ അറസ്റ്റിലായിരുന്നു.

വീട് കയറി നടത്തിയ ആക്രമണത്തില്‍ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റിരുന്നു. അറസ്റ്റ് ഭയന്നാണ് കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യം കിട്ടാൻ കൗൺസിലറും കൂട്ടുപ്രതിയും ശ്രമിച്ചത്.

ജാമ്യം ലഭിക്കില്ലെന്ന് അഭിഭാഷകര്‍ പറഞ്ഞതോടെയാണ് ഇരുവരും രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍, കോടതിക്കുപുറത്ത് മഫ്തിയില്‍ കാത്തുനിന്ന പൊലീസുകാർ ഇരുവരെയും അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/175176/the-counselor-and-his-accomplice-were-arrested-after-they-ran-away-from-the-court-after-realizing-that-they-would-not-get-bail-in-the-case)