---
title: "#foundbody | പുതുവത്സരാഘോഷത്തിനിടെ ഗോവയിൽ കണാതായ മലയാളി യുവാവിന്റെ മൃതദേഹം ബീച്ചിൽ"
english_title: "The #body of a #Malayali youth who went #missing in #Goa #during the New Year #celebrations is found on the #beach"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/174618/the-body-of-a-malayali-youth-who-went-missing-in-goa-during-the-new-year-celebrations-is-found-on-the-beach"
published_at: "2024-01-04T20:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596c59b23ed4_body.jpg"
keywords: []
---

# #foundbody | പുതുവത്സരാഘോഷത്തിനിടെ ഗോവയിൽ കണാതായ മലയാളി യുവാവിന്റെ മൃതദേഹം ബീച്ചിൽ

> **Lead Summary:** **തലയോലപ്പറമ്പ് : ** പുതുവത്സരാഘോഷത്തിന് സുഹൃത്തുക്കളോടൊപ്പം ഗോവയിലെത്തിശേഷം കാണാതായ മറവന്തുരുത്ത് സന്തോഷ് വിഹാറിൽ സഞ്ജയ് സന്തോഷ് ന്റെ മൃതദേഹം കടപ്പുറത്തുനിന്നും കണ്ടെത്തി.

## Article Content

**തലയോലപ്പറമ്പ് : ** പുതുവത്സരാഘോഷത്തിന് സുഹൃത്തുക്കളോടൊപ്പം ഗോവയിലെത്തിശേഷം കാണാതായ മറവന്തുരുത്ത് സന്തോഷ് വിഹാറിൽ സഞ്ജയ് സന്തോഷ് ന്റെ മൃതദേഹം കടപ്പുറത്തുനിന്നും കണ്ടെത്തി.

സഞ്ജയിന്റെ അച്ഛൻ മൃതദേഹം സൂക്ഷിച്ചിട്ടുള്ള ആശുപത്രിയിലെത്തി തിരിച്ചറിഞ്ഞതായാണ് വിവരം. മരണം എങ്ങനെ സംഭവിച്ചു എന്നതിനെ സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. ഡിസംബർ 29നാണ് കുലശേഖരമംഗലം സ്വദേശികളായ കൃഷ്‌ണദേവ്, ജയകൃഷ്‌ണൻ എന്നിവരോടൊപ്പം സഞ്ജയ് ഗോവയിലേക്ക് തിരിച്ചത്.

ഡിസംബർ 31 -ാം തീയതി പുതുവത്സരാഘോഷം കഴിഞ്ഞ് സഞ്ജയിനെ കാണാതായി എന്നാണ്‌ കൂട്ടുകാരുടെ മൊഴി. ഗോവ പൊലീസ് അന്വേഷണം നടത്തവെയാണ്‌ മൃതദേഹം കണ്ടെത്തിയത്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/174618/the-body-of-a-malayali-youth-who-went-missing-in-goa-during-the-new-year-celebrations-is-found-on-the-beach)