---
title: "#protest| അർബൻ സഹകരണസംഘത്തിലെ പണം തിരിച്ചുനൽകണമെന്ന്‌ ആവശ്യപ്പെട്ട്  പ്രതിഷേധക്കൂട്ടായ്മ നടത്തി"
english_title: "A #protest #group as held #demanding the #return of the #money in the #Urban #Co-operative #Society"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/174438/a-protest-group-as-held-demanding-the-return-of-the-money-in-the-urban-co-operative-society"
published_at: "2024-01-04T05:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6595f61ed9229_protest.jpg"
keywords: []
---

# #protest| അർബൻ സഹകരണസംഘത്തിലെ പണം തിരിച്ചുനൽകണമെന്ന്‌ ആവശ്യപ്പെട്ട്  പ്രതിഷേധക്കൂട്ടായ്മ നടത്തി

> **Lead Summary:** **അങ്കമാലി : ** അങ്കമാലി അർബൻ സഹകരണസംഘത്തിലെ പണം തിരിച്ചുനൽകണമെന്ന്‌ ആവശ്യപ്പെട്ട് നിക്ഷേപകർ ബാങ്കിനുമുന്നിൽ പ്രതിഷേധക്കൂട്ടായ്മ നടത്തി.

## Article Content

**അങ്കമാലി : ** അങ്കമാലി അർബൻ സഹകരണസംഘത്തിലെ പണം തിരിച്ചുനൽകണമെന്ന്‌ ആവശ്യപ്പെട്ട് നിക്ഷേപകർ ബാങ്കിനുമുന്നിൽ പ്രതിഷേധക്കൂട്ടായ്മ നടത്തി.

സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സി കെ സലിംകുമാർ ഉദ്ഘാടനം ചെയ്തു. അർബൻ സഹകരണസംഘം നിക്ഷേപകസംരക്ഷണ സമിതി കൺവീനർ പി എ തോമസ് അധ്യക്ഷനായി.

അർബൻ സഹകരണസംഘത്തിൽ വെട്ടിപ്പ് നടത്തിയവരും കൂട്ടുനിന്നവരും രക്ഷപ്പെടാൻ പാടില്ലെന്നും പണം ഉടനെ തിരിച്ചുനൽകണമെന്നും സി കെ സലിംകുമാർ പറഞ്ഞു.

വിവിധ കക്ഷിനേതാക്കളായ അഡ്വ. കെ എസ് ഷാജി, ബെന്നി മൂഞ്ഞേലി, എം എസ് ചന്ദ്രബോസ്, യുഡിഎഫ് കൺവീനർ ടി എം വർഗീസ്, ടി വൈ ഏല്യാസ്, ജയ്സൻ പാനികുളങ്ങര, ബൈജു മേനാച്ചേരി, സി പി സെബാസ്റ്റ്യൻ, സമരസമിതി ജോയിന്റ് കൺവീനർ യോഹന്നാൻ വി കൂരൻ, ട്രഷറർ മാർട്ടിൻ മൂഞ്ഞേലി എന്നിവർ സംസാരിച്ചു.

ഡിസ്‌ട്രിക്ട്‌ കോ-–-ഓപ്പറേറ്റീവ് ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണ റിപ്പോർട്ട് പുറത്തുവിടുക, സാമ്പത്തിക ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർക്കും ഡയറക്ടർ ബോർഡ്‌ അംഗങ്ങൾക്കുമെതിരെ കർശനനടപടി സ്വീകരിക്കുക, വ്യാജവായ്പ തരപ്പെടുത്തിയവരുടെ പേരിൽ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കൂട്ടായ്മയിൽ ഉന്നയിച്ചത്.

നിക്ഷേപകരുടെ പണം ഉടനെ തിരിച്ചുനൽകിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/174438/a-protest-group-as-held-demanding-the-return-of-the-money-in-the-urban-co-operative-society)