---
title: "#house | വിക്‌ടോറിയക്കും വീടൊരുങ്ങുന്നു"
english_title: "A #house is also being #prepared for #Victoria"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/174435/a-house-is-also-being-prepared-for-victoria"
published_at: "2024-01-04T05:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6595f28932088_house.jpg"
keywords: []
---

# #house | വിക്‌ടോറിയക്കും വീടൊരുങ്ങുന്നു

> **Lead Summary:** **പള്ളുരുത്തി :** ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ (എഐഎൽയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ചുനൽകുന്ന നാലാമത്തെ വീടിന്‌ കല്ലിട്ടു.

## Article Content

**പള്ളുരുത്തി :** ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ (എഐഎൽയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ചുനൽകുന്ന നാലാമത്തെ വീടിന്‌ കല്ലിട്ടു.

ചെല്ലാനം കണ്ണമാലി എട്ടാംവാർഡിൽ താമസിക്കുന്ന വിക്ടോറിയക്കാണ് (അമ്മിണി) വീട് നിർമിച്ചുനൽകുന്നത്. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ വീടിന്‌ കല്ലിട്ടു.

യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ടി പി രമേഷ് അധ്യക്ഷനായി.

ജില്ലാ സെക്രട്ടറി കെ കെ നാസർ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ടി വി അനിത, പഞ്ചായത്ത് പ്രസിഡന്റ്‌ കെ ഡി പ്രസാദ്, ഫാ. ജോബി, എൻ സി മോഹനൻ, ടി ജെ പ്രിൻസൺ, ടി എ ജോർജ് ജോസഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/174435/a-house-is-also-being-prepared-for-victoria)