---
title: " #construction | ഇളന്തിക്കര, കോഴിത്തുരുത്ത് കരകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള മണൽബണ്ടിന്റെ നിർമാണം പൂർത്തിയായി"
english_title: "The #construction of the #sand #embankment #connecting #Ilantikara and #Kozhiturut shores has been #completed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/174434/the-construction-of-the-sand-embankment-connecting-ilantikara-and-kozhiturut-shores-has-been-completed"
published_at: "2024-01-04T05:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6595efe610801_sand.jpg"
keywords: []
---

#  #construction | ഇളന്തിക്കര, കോഴിത്തുരുത്ത് കരകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള മണൽബണ്ടിന്റെ നിർമാണം പൂർത്തിയായി

> **Lead Summary:** പുത്തൻവേലിക്കര : ഇളന്തിക്കര, കോഴിത്തുരുത്ത് കരകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള മണൽബണ്ടിന്റെ നിർമാണം പൂർത്തിയായി.

## Article Content

പുത്തൻവേലിക്കര : ഇളന്തിക്കര, കോഴിത്തുരുത്ത് കരകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള മണൽബണ്ടിന്റെ നിർമാണം പൂർത്തിയായി.

വേനൽക്കാലത്ത് പെരിയാറിൽനിന്ന് ചാലക്കുടിയാറിലേക്ക് ഓരുജലം കയറുന്നത് തടയാൻ മേജർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് ഇളന്തിക്കര–- കോഴിത്തുരുത്ത് മണൽബണ്ട് നിർമിക്കുന്നത്.

ഇളന്തിക്കരയിൽനിന്ന് ആരംഭിച്ച ബണ്ട് നിർമാണം ഒരുമാസം ഡ്രെഡ്ജിങ് നടത്തിയാണ് കോഴിത്തുരുത്തുമായി ബന്ധിപ്പിച്ചത്. ബണ്ടിന്റെ ഉയരം കൂട്ടൽ ഉൾപ്പെടെ ഇനിയും പൂർത്തിയാകാനുണ്ട്.

ഓരുജലം കയറുന്നത്‌ ശാശ്വതമായി തടയാൻ കണക്കൻകടവിൽ നിർമിച്ച റഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടറുകൾ ചോരുന്നതിനാലാണ് എല്ലാവർഷവും മണൽ ബണ്ട് നിർമിക്കുന്നത്.

30 ലക്ഷം രൂപയോളമാണ് ഇത്തവണ മണൽബണ്ട് നിർമാണത്തിന്റെ ചെലവ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/174434/the-construction-of-the-sand-embankment-connecting-ilantikara-and-kozhiturut-shores-has-been-completed)