---
title: "#piravom | പിറവത്ത് കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥനും കുടുങ്ങി"
english_title: "The #householder who #went to save the #goat that had #fallen into the well at #Pirawat also got #stuck"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/174431/the-householder-who-went-to-save-the-goat-that-had-fallen-into-the-well-at-pirawat-also-got-stuck"
published_at: "2024-01-04T04:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6595e7c6ea956_save.jpg"
keywords: []
---

# #piravom | പിറവത്ത് കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥനും കുടുങ്ങി

> **Lead Summary:** പിറവം കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥനും കുടുങ്ങി. ബുധൻ വൈകിട്ട് അഞ്ചോടെയാണ് സംഭവം.

## Article Content

പിറവം കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥനും കുടുങ്ങി. ബുധൻ വൈകിട്ട് അഞ്ചോടെയാണ് സംഭവം.

പുതുവേലി ഉറവക്കുഴി കുന്നേൽ ബെന്നി ജോസഫാണ് (54) ആടിനൊപ്പം കിണറ്റിൽ കുടുങ്ങിയത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കൂത്താട്ടുകുളം അഗ്‌നി രക്ഷാസേനാ ഉദ്യോഗസ്ഥരെത്തി ബെന്നിയെയും ആടിനെയും സുരക്ഷിതമായി കരയിലെത്തിച്ചു.

അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ ജെ രാജേന്ദ്രൻനായർ, റെസ്ക്യൂ ഓഫീസർ എം ശ്യാം മോഹൻ, കെ പി അനീഷ്, പ്രശാന്ത്കുമാർ, ജിയാജി കെ ബാബു എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/174431/the-householder-who-went-to-save-the-goat-that-had-fallen-into-the-well-at-pirawat-also-got-stuck)