---
title: "കളമെഴുത്ത് പാട്ട് ആചാര്യൻ കടന്നമണ്ണ ശ്രീനിവാസന്റെ കളംപാട്ട് ശില്പശാല പിന്നിട്ടത് 200 വേദികൾ"
english_title: "Kalamezhut Pat Acharya Kaddamanna Srinivasan's Kalam song workshop has crossed 200 venues"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/174423/kalamezhut-pat-acharya-kaddamanna-srinivasans-kalam-song-workshop-has-crossed-200-venues"
published_at: "2024-01-03T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65958c448e614_kadamanna.jpg"
keywords: []
---

# കളമെഴുത്ത് പാട്ട് ആചാര്യൻ കടന്നമണ്ണ ശ്രീനിവാസന്റെ കളംപാട്ട് ശില്പശാല പിന്നിട്ടത് 200 വേദികൾ

> **Lead Summary:** **പെരിന്തൽമണ്ണ.... **കളമെഴുത്ത് പാട്ട് ആചാര്യൻ കടന്നമണ്ണ ശ്രീനിവാസന്റെ കളംപാട്ട് ശില്പശാല 200 വേദികൾ പിന്നിട്ടു, അനുഷ്ഠാനകലയായ കളമെഴുത്ത് പാട്ടിനെ ജനകീയമാക്കുകയും,സമൂഹത്തിന് പരിചയപ്പെടുത്തുകയും ചെയ്യുന്ന കലാകാരൻ കടന്നമണ്ണ ശ്രീനിവാസന്റെ കളംപാട്ട് ശില്പശാല 200 വേദികൾ പിന്നിട്ടു.

## Article Content

**പെരിന്തൽമണ്ണ.... **കളമെഴുത്ത് പാട്ട് ആചാര്യൻ കടന്നമണ്ണ ശ്രീനിവാസന്റെ കളംപാട്ട് ശില്പശാല 200 വേദികൾ പിന്നിട്ടു, അനുഷ്ഠാനകലയായ കളമെഴുത്ത് പാട്ടിനെ ജനകീയമാക്കുകയും,സമൂഹത്തിന് പരിചയപ്പെടുത്തുകയും ചെയ്യുന്ന കലാകാരൻ കടന്നമണ്ണ ശ്രീനിവാസന്റെ കളംപാട്ട് ശില്പശാല 200 വേദികൾ പിന്നിട്ടു.

2015 മുതൽ കേരളത്തിലെ കോളേജുകളിലും, സ്കൂളുകളിലും,സാമൂഹിക മാധ്യമങ്ങളിലൂടെയുമായിട്ടാണ് ജനകീയമായ ഈ പ്രവർത്തനം ശ്രീനിവാസൻ ചെയ്തു വരുന്നത്. ക്ഷേത്രോത്സവങ്ങൾക്ക് മുന്നോടിയായി മാത്രം നടന്നുവരുന്ന കളമെഴുത്ത് പാട്ടിനെ ജാതിമത വ്യത്യാസ കൂടാതെ പരിചയപ്പെടാനും, അടുത്തറിയാനുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കളംപാട്ട് ശില്പശാല നടത്തുന്നത് എന്ന് ശ്രീനിവാസൻ പറയുന്നു.പഞ്ചവർണ്ണങ്ങളെ കൊണ്ട് കളമെഴുതി കളംപാട്ടിന്റെ ചടങ്ങുകൾ,ഐതിഹ്യങ്ങൾ,വർണ്ണ കൂട്ടുകളുടെ നിർമ്മാണ രീതി,അവയുടെ ലോഹസങ്കല്പങ്ങൾ തുടങ്ങിയ വിവരണങ്ങൾ അടങ്ങിയ സഹോദരണ പ്രഭാഷണവും,നന്ദുണി ഉപയോഗിച്ചുള്ള കളം പാട്ടും പാടിയാണ് രണ്ടുമണിക്കൂറിനുള്ളിൽ പൂർത്തിയാകുന്ന വിധത്തിൽ ശ്രീനിവാസൻ കളംപാട്ട് ശില്പശാല പൂർത്തീകരിക്കുന്നത്.കഴിഞ്ഞ മാസം മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ പാതാക്കര എ.യു.പി സ്കൂളിലെ കളംപാട്ട് ശില്പശാലയോടെയാണ് 200 വേദികൾ പൂർത്തിയാക്കിയത്. ഇദ്ദേഹത്തിന്റെ ജനകീയമായ ഈ ഉദ്യമങ്ങൾക്ക് സംസ്ഥാന സർക്കാറിന്റെ കേരള ഫോക് ലോർ അക്കാദമി പുരസ്കാരം,കേരള ക്ഷേത്രകല അക്കാദമി പുരസ്കാരം,യുവകലാ നിപുണ പുരസ്കാരം,തിലക സ്മൃതി പുരസ്കാരം,സംസ്ഥാന പ്രതീക്ഷ പുരസ്കാരം,ശിവശക്തി പുരസ്കാരം,യുവ പ്രതിഭാ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.മലപ്പുറം ജില്ലയിലെ മങ്കട അടുത്തുള്ള കടന്നമണ്ണ എന്ന ഗ്രാമത്തിലാണ് പിതാവ് നാരായണൻ കുട്ടി, മാതാവ് ശാന്തകുമാരി, സഹോദരൻ രാജേന്ദ്രൻ എന്നിവരോടൊത്ത് ശ്രീനിവാസൻ താമസം

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/174423/kalamezhut-pat-acharya-kaddamanna-srinivasans-kalam-song-workshop-has-crossed-200-venues)