---
title: "#arrest | പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ യുവാവ് പോലീസ് പിടിയില്‍"
english_title: "A #youngman who #sexually #assaulted a minor girl was #arrested by the ##police"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/174385/a-youngman-who-sexually-assaulted-a-minor-girl-was-arrested-by-the-police"
published_at: "2024-01-03T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65956d85e7a46_arrest_.jpg"
keywords: []
---

# #arrest | പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ യുവാവ് പോലീസ് പിടിയില്‍

> **Lead Summary:** കൊല്ലം: പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ യുവാവ് പോലീസ് പിടിയില്‍. ചവറ തെക്കുംഭാഗം നടക്കാവില്‍ കോനാഴികത്തുതാഴെ ബിബിന്‍ ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.

## Article Content

കൊല്ലം: പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ യുവാവ് പോലീസ് പിടിയില്‍. ചവറ തെക്കുംഭാഗം നടക്കാവില്‍ കോനാഴികത്തുതാഴെ ബിബിന്‍ ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.

ലക്ഷ്മിനടയിലുള്ള ബേക്കറിയില്‍ ജോലിചെയ്യുന്ന പ്രതി അവിടെയെത്തിയ പെണ്‍കുട്ടിയുമായി പരിചയത്തിലാകുകയും തന്ത്രപൂര്‍വം ഫ്‌ളാറ്റിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ കാണാനില്ലെന്ന അമ്മയുടെ പരാതിയില്‍ വെസ്റ്റ് പോലീസ് അന്വേഷിച്ച് കുട്ടിയെ കണ്ടെത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

തുടര്‍ന്ന് പ്രതിക്കെതിരേ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഷെഫീക്കിന്റെ നേതൃത്വത്തില്‍ എസ്.ഐ. അനീഷ്, എ.എസ്.ഐ. ജലജ, സി.പി.ഒ. മാരായ ഷമീര്‍, സുരേഷ്, ദീപുദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/174385/a-youngman-who-sexually-assaulted-a-minor-girl-was-arrested-by-the-police)