---
title: "#police | ഇരുട്ടിന്റെ മറവിലെത്തി പൊലീസുകാർ വാഹനങ്ങൾ നശിപ്പിച്ചു"
english_title: "The #policemen reached #under the cover of #darkness and #destroyed the #vehicles"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/174014/the-policemen-reached-under-the-cover-of-darkness-and-destroyed-the-vehicles"
published_at: "2024-01-02T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593a71d2eb6f_police_.jpg"
keywords: []
---

# #police | ഇരുട്ടിന്റെ മറവിലെത്തി പൊലീസുകാർ വാഹനങ്ങൾ നശിപ്പിച്ചു

> **Lead Summary:** ആലപ്പുഴ: പുതുവത്സര ദിനത്തിൽ ഇരുട്ടിന്റെ മറവിലെത്തി പൊലീസുകാർ വാഹനങ്ങൾ നശിപ്പിച്ചു. 

## Article Content

ആലപ്പുഴ: പുതുവത്സര ദിനത്തിൽ ഇരുട്ടിന്റെ മറവിലെത്തി പൊലീസുകാർ വാഹനങ്ങൾ നശിപ്പിച്ചു. 

ശേഷം യുവാവിനെതിരെ കേസെടുത്തതായി പരാതി. പുതുവത്സര ആഘോഷ വേളയിൽ എല്ലാവരും പോയ ശേഷമാണ് ഇരുട്ടിന്റെ മറവിലെത്തി പൊലീസിന്റെ പ്രവൃത്തി. വാഹനങ്ങൾ പൊലീസ് തള്ളിക്കൊണ്ടുവന്ന് നശിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

നൂറനാട് സ്വദേശി സാലുവിനും പത്തോളം സുഹൃത്തുക്കൾക്കുമെതിരെയാണ് വാഹനങ്ങൾ നശിപ്പിച്ചതിനടക്കം കേസെടുത്തത്. പിന്നീടാണ് പൊലീസിന്റെ പ്രവൃത്തിയുടെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നത്. മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് സാല പ്രതികരിച്ചു.

പൊലീസ് ഉദ്യോഗസ്ഥർ വാഹനങ്ങൾ തള്ളിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി പൊലീസും രംഗത്തെത്തി. ഹാൻഡിൽ ലോക്ക് ആയതിനാൽ മാത്രമാണ് കൊണ്ടുപോയതെന്ന് പൊലീസിന്റെ വിശദീകരണം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/174014/the-policemen-reached-under-the-cover-of-darkness-and-destroyed-the-vehicles)