---
title: "#arrest | പുതുവത്സരാഘോഷം; കൊച്ചി സിറ്റി പരിധിയില്‍ പൊലീസ് പരിശോധനയില്‍ എൽ എസ് ഡി സ്റ്റാമ്പും കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍"
english_title: "#New Year's Eve; #Two #persons were #arrested with LSD stamp and ganja during #police check in #Kochi city #limits"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/173891/new-years-eve-two-persons-were-arrested-with-lsd-stamp-and-ganja-during-police-check-in-kochi-city-limits"
published_at: "2024-01-01T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592c95fc6105_arrest3.jpg"
keywords: []
---

# #arrest | പുതുവത്സരാഘോഷം; കൊച്ചി സിറ്റി പരിധിയില്‍ പൊലീസ് പരിശോധനയില്‍ എൽ എസ് ഡി സ്റ്റാമ്പും കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

> **Lead Summary:** കൊച്ചി: 10 എല്‍.എസ്.ഡി. സ്റ്റാമ്പും (0.11 ഗ്രാം) 71 ഗ്രാം കഞ്ചാവുമായി തിരുവനന്തപുരം അമരവിള സൂരജ് ഭവനില്‍ സുജിത്ത് ലാല്‍ , തിരുവനന്തപുരം ബാലരാമപുരം രത്‌നവില്ല വീട്ടില്‍ വിഷ്ണു എന്നിവരെ ഉദയംപേരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

കൊച്ചി: 10 എല്‍.എസ്.ഡി. സ്റ്റാമ്പും (0.11 ഗ്രാം) 71 ഗ്രാം കഞ്ചാവുമായി തിരുവനന്തപുരം അമരവിള സൂരജ് ഭവനില്‍ സുജിത്ത് ലാല്‍ , തിരുവനന്തപുരം ബാലരാമപുരം രത്‌നവില്ല വീട്ടില്‍ വിഷ്ണു എന്നിവരെ ഉദയംപേരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി സിറ്റി പരിധിയില്‍ ക്രിസ്മസ്പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും തടയുന്നതിന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എ. അക്ബറിന്റെ നിര്‍ദേശാനുസരണം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

ഉദയംപേരൂര്‍ എസ്.ഐ. പി.സി. ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. മാരായ കെ. ശിവകുമാര്‍, കെ.എം. ബൈജു, സീനിയര്‍ സി.പി.ഒ. ശ്യാം ആര്‍. മേനോന്‍, സി.പി.ഒ. മാരായ ഗുജ്‌റാള്‍ സി. ദാസ്, ദിലീപ് കുമാര്‍, പി.പി. റെജി, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ സുബിന്‍ ദാസ് എന്നിവരാണ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/173891/new-years-eve-two-persons-were-arrested-with-lsd-stamp-and-ganja-during-police-check-in-kochi-city-limits)