---
title: "#SarasMela | സരസ് മേള ചൊവ്വവരെ നീട്ടി"
english_title: "#Saras #Mela has been #extended till #Tuesday"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/173528/saras-mela-has-been-extended-till-tuesday"
published_at: "2023-12-31T06:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6590bb470000a_saras.jpg"
keywords: []
---

# #SarasMela | സരസ് മേള ചൊവ്വവരെ നീട്ടി

> **Lead Summary:** കൊച്ചി : പുതുവർഷാഘോഷങ്ങളും വാരാന്ത്യവും സരസിൽ ആഘോഷമാക്കി കുടുംബങ്ങളും കുട്ടികളും യുവജനങ്ങളും.

## Article Content

കൊച്ചി : പുതുവർഷാഘോഷങ്ങളും വാരാന്ത്യവും സരസിൽ ആഘോഷമാക്കി കുടുംബങ്ങളും കുട്ടികളും യുവജനങ്ങളും.

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന 10–-ാംദേശീയ സരസ് മേള പരിസമാപ്തയിലേക്ക് അടുക്കുമ്പോൾ ജനങ്ങൾ ആവേശത്തോടെ ഏറ്റെടുത്തുകഴിഞ്ഞു. പുതുവർഷവും വാരാന്ത്യവും അടുത്തടുത്ത് വന്നതോടുകൂടി വൻ ജനത്തിരക്കാണ് മേളയിൽ അനുഭവപ്പെടുന്നത്.

250 വിപണന സ്റ്റാളുകളും 40 ഫുഡ് കോർട്ടുകളുമായി 21ന് ആരംഭിച്ച മേള ജനുവരി രണ്ടുവരെ തുടരും. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിത്യോപയോഗ സാധനങ്ങൾതൊട്ട് അലങ്കാരവസ്തുക്കൾവരെ ഒരുകുടക്കീഴിൽ ഒരുക്കി ആഘോഷങ്ങളും ഭക്ഷ്യവൈവിധ്യങ്ങളും കലാസാംസ്കാരിക പരിപാടികളുമായി സരസ് കൊച്ചി കീഴടക്കിക്കഴിഞ്ഞു.

വിവിധ സംസ്ഥാനങ്ങളുടെ രുചികൾ ആസ്വദിക്കാൻ നിരവധി പേരാണ് ഫുഡ് സ്റ്റാളുകളിലേക്ക് എത്തുന്നത്. കൊച്ചി സ്പെഷ്യലായി അവതരിപ്പിച്ച കൊച്ചി മൽഹാർ, തിരുനെല്ലി മോമോസ് എന്ന തിമോ, മഹാരാഷ്ട്രയുടെ പൂരൻ പോളി, അരുണാചൽപ്രദേശിന്റെ ബീഫ് കോൺ സൂപ്പ്, അട്ടപ്പാടിയുടെ സ്വന്തം വനസുന്ദരി,

ആലപ്പുഴയുടെ കരിമീൻ പൊള്ളിച്ചത്, ലക്ഷദ്വീപിന്റെ ഹൽവ, ഗന്ധക ചിക്കൻ, വിവിധതരം ബിരിയാണികൾ, നാടൻവിഭവങ്ങൾ എന്നിവയാണ് ഭക്ഷ്യമേളയുടെ ആകർഷണം. വിവിധതരം ഐസ്‌ക്രീം, ജ്യൂസുകൾ എന്നിവയും ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/173528/saras-mela-has-been-extended-till-tuesday)