---
title: "#train | 9 ട്രെയിൻ റദ്ദാക്കി"
english_title: "9 #train is #cancelled"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/173310/9-train-is-cancelled"
published_at: "2023-12-30T06:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658f6d533f34c_train.jpg"
keywords: []
---

# #train | 9 ട്രെയിൻ റദ്ദാക്കി

> **Lead Summary:** **തിരുവനന്തപുരം : ** സൗത്ത് സെൻട്രൽ റെയിൽവേയിലെ ഹസൻപാർത്തി, ഉപ്പൽ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ നിർമാണം നടക്കുന്നതിനാൽ ഇതുവഴി ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി.

## Article Content

**തിരുവനന്തപുരം : ** സൗത്ത് സെൻട്രൽ റെയിൽവേയിലെ ഹസൻപാർത്തി, ഉപ്പൽ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ നിർമാണം നടക്കുന്നതിനാൽ ഇതുവഴി ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി.

കേരളത്തിലേക്ക്‌ വരുന്നതും ഇവിടെനിന്ന്‌ പുറപ്പെടുന്നതുമായ ഒമ്പത്‌ ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.

●എറണാകുളം –-ഹസ്രത് നിസാമുദീൻ മില്ലേനിയം പ്രതിവാര എക്‌സ്‌പ്രസ്‌(12645) ശനി, ജനുവരി ആറ്‌ ദിവസങ്ങളിൽ റദ്ദാക്കി.

●ഹസ്രത്‌ നിസാമുദീൻ–-എറണാകുളം മില്ലേനിയം പ്രതിവാര എക്‌സ്‌പ്രസ്‌ (12646) ജനുവരി രണ്ടിനും ഒമ്പതിനും റദ്ദാക്കി ●ബറൗനി–-എറണാകുളം രപ്‌തിസാഗർ പ്രതിവാര എക്‌സ്‌പ്രസ്‌ (12521 )ജനുവരി ഒന്നിനും എട്ടിനും റദ്ദാക്കി ●

എറണാകുളം–-ബറൗനി രപ്‌തിസാഗർ പ്രതിവാര എക്‌സ്‌പ്രസ്‌(12522) ജനുവരി അഞ്ചിനും 12 നും റദ്ദാക്കി ●ഗൊരഖ്‌പുർ–-കൊച്ചുവേളി രപ്‌തിസാഗർ എക്‌സ്‌പ്രസ്‌ (12511) ജനുവരി 4,5,7,11,12 തീയതികളിൽ റദ്ദാക്കി ●കൊച്ചുവേളി–-ഗൊരഖ്‌പുർ രപ്‌തിസാഗർ ദ്വൈവാര എക്‌സ്‌പ്രസ്‌( 12512) ജനുവരി 2,3,7, 9, 10 തീയതികളിൽ റദ്ദാക്കി ●

കോർബ–- കൊച്ചുവേളി ദ്വൈവാര എക്‌സ്‌പ്രസ്‌(22647) ജനുവരി മൂന്നിന്‌ റദ്ദാക്കി ●കൊച്ചുവേളി–-കോർബ ദ്വൈവാര എക്‌സ്‌പ്രസ്‌(22648) ജനുവരി ഒന്നിന്‌ റദ്ദാക്കി ബിലാസ്‌പുർ–-തിരുനെൽവേലി പ്രതിവാര എക്‌സ്‌പ്രസ്‌ (22619) ജനുവരി രണ്ട്‌, ഒമ്പത്‌ തീയതികളിൽ റദ്ദാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/173310/9-train-is-cancelled)