---
title: "#kochi | കോർപറേഷനിൽനിന്ന്‌ ലഭിക്കേണ്ട സേവനങ്ങള്‍ ഇനി ഓൺലൈനിൽ"
english_title: "The #services to be #availed from the #corporation are now #online"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/173305/the-services-to-be-availed-from-the-corporation-are-now-online"
published_at: "2023-12-30T06:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658f669ab817e_online.jpg"
keywords: []
---

# #kochi | കോർപറേഷനിൽനിന്ന്‌ ലഭിക്കേണ്ട സേവനങ്ങള്‍ ഇനി ഓൺലൈനിൽ

> **Lead Summary:** **കൊച്ചി :** കോർപറേഷനിൽനിന്ന്‌ ലഭിക്കേണ്ട സേവനങ്ങള്‍ ഇനി ഓൺലൈനിൽ. ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ നേരിട്ട്‌ ഡൗൺലോഡ്‌ ചെയ്യാനും കെട്ടിടനികുതി അടയ്‌ക്കാനും ഡി ആൻഡ്‌ ഒ ലൈസൻസ്‌ എടുക്കാനും അടയ്‌ക്കാനും ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിക്കാനാകും.

## Article Content

**കൊച്ചി :** കോർപറേഷനിൽനിന്ന്‌ ലഭിക്കേണ്ട സേവനങ്ങള്‍ ഇനി ഓൺലൈനിൽ. ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ നേരിട്ട്‌ ഡൗൺലോഡ്‌ ചെയ്യാനും കെട്ടിടനികുതി അടയ്‌ക്കാനും ഡി ആൻഡ്‌ ഒ ലൈസൻസ്‌ എടുക്കാനും അടയ്‌ക്കാനും ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിക്കാനാകും.

കൊച്ചി സ്‌മാർട്ട്‌ മിഷന്റെ 19 കോടി രൂപ ചെലവിൽ സംസ്ഥാന സർക്കാർ തയ്യാറാക്കിയ കെ സ്‌മാർട്ട്‌ ആപ്പ്‌ വഴിയാണ്‌ സേവനങ്ങളെല്ലാം ലഭിക്കുക. കൗൺസിൽ അധികാരത്തിലെത്തുമ്പോൾ നഗരവാസികൾക്ക്‌ നൽകിയ വാഗ്‌ദാനമാണ്‌ ഇതിലൂടെ യാഥാർഥ്യമാകുന്നതെന്ന്‌ മേയർ എം അനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഡിജിറ്റൈസേഷന്റെ ഭാഗമായി ടിസിഎസ്‌, ഐകെഎം ഡാറ്റ 2021 സെപ്‌തംബർമുതലുള്ളത് പൂർണമായി മൈഗ്രേറ്റ്‌ ചെയ്‌തതിനാല്‍ ജനന-, മരണ, -വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ പുതിയ കെ -സ്മാർട്ട് ആപ്ലിക്കേഷനിൽ ലഭ്യമാകും.

സർട്ടിഫിക്കറ്റുകൾ ജനങ്ങൾക്ക് നേരിട്ട് ഡൗൺലോഡ് ചെയ്യാം. കെട്ടിടനികുതിയുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഡാറ്റ മുഴുവന്‍ ഘട്ടംഘട്ടമായി അപ്ഡേറ്റ് ചെയ്‌താണ്‌ ഓൺലൈനായി നികുതി അടയ്‌ക്കാൻ സൗകര്യമൊരുക്കുന്നത്‌. മൂന്നുലക്ഷത്തിലേറെ ഡാറ്റയാണ്‌ അപ്‌ഡേറ്റ്‌ ചെയ്‌തത്‌.

ഇത് പൂർണമായി ഡിജിറ്റലി സൈൻഡാണ്‌. ഡി ആന്‍ഡ് ഒ ലൈസൻസും സമ്പൂർണമായി ഓൺലൈനാക്കി. 2023-–-24 വർഷത്തെ ലൈസൻസ് പൂർണമായി ഓൺലൈനിലായിരിക്കും. നഗരസഭയുടെ പുതിയ വെബ്സൈറ്റും നിലവിൽവരും.

അസസ്‌ മാനേജ്‌മെന്റ്‌ ഓൺലൈനാക്കുന്ന നടപടി പൂർത്തിയാകുന്നു. സമ്പൂർണ ഡിജിറ്റൈസേഷന്റെ ഭാഗമായി നഗരസഭയുടെ കൗൺസിൽ നടപടികളും ഓൺലൈനിലാകും. മേഖലാ ഓഫീസുകളിലേക്ക്‌- 150 ഡെസ്‌ക്‌ടോപ്പുകൾ, 350 ലാപ്ടോപ് എന്നിവയും വാങ്ങിയതായി മേയർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/173305/the-services-to-be-availed-from-the-corporation-are-now-online)