---
title: "#PPrasad | യു.സി കോളേജിൽ നടക്കുന്ന എട്ടാമത്‌ ജൈവ കർഷക സംഗമത്തിൽ മന്ത്രി പി പ്രസാദ്‌ സന്ദർശനം നടത്തി"
english_title: "#Minister #PPrasad #visited the 8th #Organic #Farmers' #Conference being held at #UC #College"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/173245/minister-pprasad-visited-the-8th-organic-farmers-conference-being-held-at-uc-college"
published_at: "2023-12-29T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ed3c87c07b_mela.jpg"
keywords: []
---

# #PPrasad | യു.സി കോളേജിൽ നടക്കുന്ന എട്ടാമത്‌ ജൈവ കർഷക സംഗമത്തിൽ മന്ത്രി പി പ്രസാദ്‌ സന്ദർശനം നടത്തി

> **Lead Summary:** ആലുവ : യു.സി കോളേജിൽ നടക്കുന്ന എട്ടാമത്‌ ജൈവ കർഷക സംഗമത്തിൽ മന്ത്രി പി പ്രസാദ്‌ സന്ദർശനം നടത്തി.

## Article Content

ആലുവ : യു.സി കോളേജിൽ നടക്കുന്ന എട്ടാമത്‌ ജൈവ കർഷക സംഗമത്തിൽ മന്ത്രി പി പ്രസാദ്‌ സന്ദർശനം നടത്തി.

സ്റ്റാളുകൾ സന്ദർശിച്ച മന്ത്രി വിവിധ സംസ്ഥാനങ്ങളിൽ നിന്നും വന്ന കർഷകരുമായി സംവദിച്ചു. ഓർഗാനിക് ഫാമിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ ഫൗണ്ടർ മെമ്പർ ഡോ. ക്ലോഡ് വാരിസുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി.

ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്നും 2024 മുതൽ കൃത്യമായ പ്ലാൻ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. വരുന്ന അഞ്ചു വർഷം കൊണ്ട് കേരളത്തിൽ ജൈവ കാർഷിക രീതിയിലേക്ക് മാറാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/173245/minister-pprasad-visited-the-8th-organic-farmers-conference-being-held-at-uc-college)