Featured

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് തല ക്ഷീര സംഗമം

News |
Dec 22, 2021 01:36 PM

മുളന്തുരുത്തി.... മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് തല ക്ഷീര സംഗമം നടന്നു.  ഇന്ന്  രാവിലെ 9.30 മുതൽ കുലയറ്റിക്കര കമ്യൂണിറ്റി ഹാളിൽ ആണ് സംഗമം.

ക്ഷീരകർഷക സംഗമത്തിൽ ക്ഷീര വികസന സെമിനാർ, മികച്ച കർഷകരെ ആദരിക്കൽ, ഡയറി എക്സിബിഷൻ, പൊതുസമ്മേളനം എന്നിവ സംഘടിപ്പിച്ചു. പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ് ഉൽഘാടനം നിർവഹിച്ചു

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജു പി.നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡപ്പൂട്ടി ഡയറക്ടർ ബിന്ദു മോൻ പി.പി, ജില്ലാ പഞ്ചായത്തംഗം അനിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദുസജീവ്, മണീട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.ജെ.ജോസഫ്, ആമ്പല്ലുർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീ പത്മാകരൻ, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ സഹകരണ സംഘം പ്രസിഡണ്ടുമാർ, ക്ഷീരസംഘം പ്രസിഡണ്ടുമാർ എന്നിവർ ക്ഷീര സംഗമത്തിൽ സംബന്ധിച്ചു.

Mulanthuruthi Block Panchayat Head Dairy Sangam

Next TV

Top Stories