---
title: "മധ്യവസ്കനെ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തി"
english_title: "A #middle-#aged #man was #found #stabbed to #death"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/173187/a-middle-aged-man-was-found-stabbed-to-death"
published_at: "2023-12-29T15:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658e95a330b54_crime.jpg"
keywords: []
---

# മധ്യവസ്കനെ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** കൊല്ലം: പട്ടാഴിയിൽ മധ്യവസ്കനെ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തി . മൈലാടുംപാറ സ്വദേശി സാജനാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് സംഭവം ഉണ്ടായിരിക്കുന്നത് .

## Article Content

കൊല്ലം: പട്ടാഴിയിൽ മധ്യവസ്കനെ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തി . മൈലാടുംപാറ സ്വദേശി സാജനാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് സംഭവം ഉണ്ടായിരിക്കുന്നത് .

പശു ഫാമിൽ നിന്ന് തിരിച്ചെത്തുന്ന സമയം കഴിഞ്ഞിട്ടും സാജൻ മടങ്ങി വന്നില്ല. തുടർന്ന് മകനും ബന്ധുക്കളും തിരഞ്ഞുപോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം പ്രദേശത്ത് ഒരു വഴി ത‍ർക്കം നടന്നിരുന്നു. ഇതിൽ മറു വശത്തുള്ള ചിലരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

സംഭവ സ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധന നടത്തി. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/173187/a-middle-aged-man-was-found-stabbed-to-death)