---
title: "#Palliperunnal | ഓണക്കൂർ പള്ളിപ്പെരുന്നാളിന്‌ കൊടിയേറി"
english_title: "#Flag #hoisted on #Onakure #Palliperunnal"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/172775/flag-hoisted-on-onakure-palliperunnal"
published_at: "2023-12-28T06:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658cc957a31bd_church_.jpg"
keywords: []
---

# #Palliperunnal | ഓണക്കൂർ പള്ളിപ്പെരുന്നാളിന്‌ കൊടിയേറി

> **Lead Summary:** **പിറവം :** ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനിപ്പള്ളിയിൽ മോർ ഇഗ്നാത്തിയോസ് നൂറോനോയുടെ ഓർമപ്പെരുന്നാളിന് വികാരി ബിബിൻ ബേബി പുക്കുന്നേൽ കൊടിയേറ്റി.

## Article Content

**പിറവം :** ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനിപ്പള്ളിയിൽ മോർ ഇഗ്നാത്തിയോസ് നൂറോനോയുടെ ഓർമപ്പെരുന്നാളിന് വികാരി ബിബിൻ ബേബി പുക്കുന്നേൽ കൊടിയേറ്റി.

ഫാ. ഡൈൻ മാത്യു പെരുഞ്ചിറയിൽ സഹകാർമികത്വം വഹിച്ചു. ശനി രാവിലെ കുന്നത്തുരുത്തേൽ സെന്റ് ജോർജ് ചാപ്പലിൽ കുർബാന, രാത്രി ഏഴിന് സന്ധ്യാപ്രാർഥന, പ്രദക്ഷിണം, തുടർന്ന് ആശീർവാദം, നേർച്ചസദ്യ, ലൈറ്റ് ഷോ എന്നിവയുണ്ടാകും.

ഞായർ രാവിലെ 7.30ന് കണ്ടനാട് ഭദ്രാസന മെത്രപോലീത്ത ഡോ. മാത്യൂസ് മാർ ഇവാനിയോസിന്റെ മുഖ്യ കാർമികത്വത്തിൽ കുർബാന, വൈകിട്ട് 6.45ന് പ്രദക്ഷിണം.

ജനുവരി ഒന്നിന് രാവിലെ ഒമ്പതിന്‌ യുകെ, ബംഗളൂരു, മൈലാപ്പൂർ ഭദ്രാസന മെത്രാപോലീത്ത ഐസക്‌ മാർ ഒസ്താത്തിയോസിന്റെ മുഖ്യ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, തുടർന്ന് സ്ലീബ മുത്ത്, സ്ലീബ എഴുന്നള്ളിപ്പ്, ലേലം, നേർച്ചസദ്യ, സെന്റ് ജോൺസ് കുരിശിങ്കലിലേക്ക് പ്രദക്ഷിണം എന്നിവയും നടക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/172775/flag-hoisted-on-onakure-palliperunnal)