---
title: "#drowned |  കുളിക്കാനിറങ്ങിയ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു"
english_title: "two #Sabarimala #pilgrims #drowned while taking a #bath"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/172716/two-sabarimala-pilgrims-drowned-while-taking-a-bath"
published_at: "2023-12-27T19:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c35a2d9e36_kuli.jpg"
keywords: []
---

# #drowned |  കുളിക്കാനിറങ്ങിയ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു

> **Lead Summary:** **പത്തനംതിട്ട: ** പാറക്കടവ് പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു.

## Article Content

**പത്തനംതിട്ട: ** പാറക്കടവ് പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു.

വൈകുന്നേരം 5.30 നാണ് സംഭവം. ചെന്നൈ സ്വദേശി സന്തോഷ് (19 ), ടീ നഗര്‍ സ്വദേശി അവിനാഷ് (21) എന്നിവരാണ് ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചത്. ഇരുവരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വൈകുന്നേരത്തോടെ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇവര്‍.

അതേസമയം സംഭവത്തെ തുടര്‍ന്ന് അപകടം നടന്ന സ്ഥലത്ത് നഗരസഭയുടെ അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നില്ല എന്ന് പരാതി ഉയരുന്നുണ്ട്.

ഇതിന് മുന്‍പ് ഇതേസ്ഥലത്ത് നിരവധി ആളുകള്‍ ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ടിട്ടുണ്ട്. സ്ഥലത്ത് അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് എംഎല്‍എ കൂടിയായ സജി ചെറിയാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍ അവലോകന യോഗത്തിന് ഇത്തരം തീരുമാനങ്ങള്‍ നഗരസഭയോ ബിജെപി കൗണ്‍സിലറോ പാലിച്ചില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നു വരുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/172716/two-sabarimala-pilgrims-drowned-while-taking-a-bath)