---
title: "#Church | കൂനമ്മാവ് പള്ളിയിലെ ഒമ്പതുദിവസത്തെ തിരുനാളിന് തുടക്കമായി"
english_title: "The nine-day #festival at #Koonammav #Church has begun"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/172526/the-nine-day-festival-at-koonammav-church-has-begun"
published_at: "2023-12-27T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658bac873e067_church.jpg"
keywords: []
---

# #Church | കൂനമ്മാവ് പള്ളിയിലെ ഒമ്പതുദിവസത്തെ തിരുനാളിന് തുടക്കമായി

> **Lead Summary:** **വരാപ്പുഴ : ** കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിലെ ചാവറ തീർഥാടന കേന്ദ്രത്തിൽ ചാവറ കുര്യാക്കോസച്ചന്റെ ഒമ്പതുദിവസത്തെ തിരുനാളിന് തുടക്കമായി.

## Article Content

**വരാപ്പുഴ : ** കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിലെ ചാവറ തീർഥാടന കേന്ദ്രത്തിൽ ചാവറ കുര്യാക്കോസച്ചന്റെ ഒമ്പതുദിവസത്തെ തിരുനാളിന് തുടക്കമായി.

വരാപ്പുഴ അതിരൂപത മെത്രാപോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കൊടി കയറ്റി. ഫാ. ജോസഫ് തോമസ് വചനസന്ദേശം നൽകി. ചാവറ ഭവനപദ്ധതിയിലെ രണ്ടാമത്തെ വീടിന്റെ താക്കോൽദാനവും മെത്രാപോലീത്ത നിർവഹിച്ചു.

ദിവ്യബലി, വചനസന്ദേശം, സൗഖ്യദായക നേർച്ചസദ്യ, കൃതജ്ഞത ദിവ്യബലി, നാടകം എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും. രോഗികൾക്ക് വീൽചെയർ വിതരണവും വീടുകളുടെ താക്കോൽ ആശീർവാദവും ഉണ്ടാകും.തിരുനാൾദിനമായ ജനുവരി മൂന്നിന് കബറിടത്തിങ്കൽ പുഷ്പാർച്ചന നടക്കും.

ദിവ്യബലിയിൽ കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല കാർമികത്വം വഹിക്കും ഫാ. ജോൺ കപ്പിസ്റ്റൻ ലോപ്പസ് വചനസന്ദേശം നൽകും. രോഗികൾക്ക് ധനസഹായം വിതരണം ചെയ്യും. തുടർന്ന്‌ ഗാനമേളയും ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/172526/the-nine-day-festival-at-koonammav-church-has-begun)