---
title: "#Supplyco | സപ്ലൈകോ ക്രിസ്‌മസ്‌ ഫെയർ സജീവം"
english_title: "The #Supplyco #Christmas #Fair is on"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/172522/the-supplyco-christmas-fair-is-on"
published_at: "2023-12-27T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658bab347015b_supplyco.jpg"
keywords: []
---

# #Supplyco | സപ്ലൈകോ ക്രിസ്‌മസ്‌ ഫെയർ സജീവം

> **Lead Summary:** **കൊച്ചി : ** പൊതുവിപണിയിലെ വില പിടിച്ചുനിർത്താൻ തുടങ്ങിയ സപ്ലൈകോ ക്രിസ്‌മസ്‌ ഫെയർ സജീവം.

## Article Content

**കൊച്ചി : ** പൊതുവിപണിയിലെ വില പിടിച്ചുനിർത്താൻ തുടങ്ങിയ സപ്ലൈകോ ക്രിസ്‌മസ്‌ ഫെയർ സജീവം.

എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ആരംഭിച്ച ക്രിസ്‌മസ് ചന്തയിൽ ചൊവ്വാഴ്‌ചയും തിരക്ക്‌ അനുഭവപ്പെട്ടു.

പഞ്ചസാര ഒഴികെ എല്ലാ സബ്സിഡി ഉൽപ്പന്നങ്ങളും ലഭ്യമാണ്‌. ചെറുപയർ ഒരുകിലോഗ്രാം (76), ഉഴുന്ന് (68), കടല (45), വൻപയർ (47), തുവരപ്പരിപ്പ് (67), മുളക് 500 ഗ്രാം (39.60), മല്ലി 250 ഗ്രാം (21.85), മട്ട അരി ഒരുകിലോ (24), ജയ അരി (25), വെളിച്ചെണ്ണ ഒരുലിറ്റർ (141) എന്നീ നിരക്കിലാണ് സബ്സിഡി സാധനങ്ങളുടെ വിൽപ്പന.

മറ്റ് ഉൽപ്പന്നങ്ങളും പുറംവിപണിയെക്കാൾ വിലക്കുറവിൽ ലഭ്യമാണ്. തിരക്ക് നിയന്ത്രിക്കാൻ മൂന്നു കൗണ്ടർ പ്രവർത്തിക്കുന്നുണ്ട്‌. 21ന് ആരംഭിച്ച ചന്ത 30ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/172522/the-supplyco-christmas-fair-is-on)