---
title: " #died | ബൈക്ക് അപകടങ്ങളിൽ രണ്ട് യുവാക്കൾ മരിച്ചു"
english_title: "Two #youths #died in bike #accidents"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/172158/two-youths-died-in-bike-accidents"
published_at: "2023-12-25T19:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658988e0c0907_accident.jpg"
keywords: []
---

#  #died | ബൈക്ക് അപകടങ്ങളിൽ രണ്ട് യുവാക്കൾ മരിച്ചു

> **Lead Summary:** **ചാലക്കുടി : ** ചാലക്കുടിയിൽ വ്യത്യസ്ത ബൈക്ക് അപകടങ്ങളിൽ രണ്ട് യുവാക്കൾ മരിച്ചു. മേലൂരിലും കാടുകുറ്റിയിലുമാണ് അപകടം നടന്നത്.

## Article Content

**ചാലക്കുടി : ** ചാലക്കുടിയിൽ വ്യത്യസ്ത ബൈക്ക് അപകടങ്ങളിൽ രണ്ട് യുവാക്കൾ മരിച്ചു. മേലൂരിലും കാടുകുറ്റിയിലുമാണ് അപകടം നടന്നത്.

വി ആർ പുരം ഉറുമ്പൻകുന്ന് സ്വദേശി പാലയൂർ കൃഷ്ണൻറെ മകൻ ബിനുവിനെ (23) പുഷ്പഗിരിയിൽ റോഡരികിലെ വയലിൽ നായംവേലി തോടിനരികെ മരിച്ച നിലയിൽ രാവിലെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു.

തൊട്ടടുത്ത് ബൈക്കും ഉണ്ടായിരുന്നു. കൊരട്ടി പൊലീസെത്തി മൃതദേഹം താലുക്ക് ആശുപത്രിയിലേക്ക് മാറ്റി. കാടുകുറ്റിയിൽ മതിലിൽ ബൈക്കടിച്ചാണ് അപകടമുണ്ടായത്. കാടുകുറ്റി വലിയ മരത്തിങ്കൽ മെൽവിൻ (33) ആണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/172158/two-youths-died-in-bike-accidents)