---
title: "#Kudumbashree | കുടുംബശ്രീയുടെ കാൽനൂറ്റാണ്ടിന്റെ ചരിത്രം ചവിട്ടുനാടകമായി പുനർജനിച്ചപ്പോൾ ജില്ലയിലെ കുടുംബശ്രീക്ക്‌ സ്വന്തമായത്‌ റെക്കോഡ്‌"
english_title: "#Kudumbashree's #history of a #quarter of a #century was #reborn as a #drama."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/172105/kudumbashrees-history-of-a-quarter-of-a-century-was-reborn-as-a-drama"
published_at: "2023-12-25T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658951b7eeb83_drama.jpg"
keywords: []
---

# #Kudumbashree | കുടുംബശ്രീയുടെ കാൽനൂറ്റാണ്ടിന്റെ ചരിത്രം ചവിട്ടുനാടകമായി പുനർജനിച്ചപ്പോൾ ജില്ലയിലെ കുടുംബശ്രീക്ക്‌ സ്വന്തമായത്‌ റെക്കോഡ്‌

> **Lead Summary:** **കൊച്ചി :** കുടുംബശ്രീയുടെ കാൽനൂറ്റാണ്ടിന്റെ ചരിത്രം ചവിട്ടുനാടകമായി പുനർജനിച്ചപ്പോൾ ജില്ലയിലെ കുടുംബശ്രീക്ക്‌ സ്വന്തമായത്‌ റെക്കോഡ്‌.

## Article Content

**കൊച്ചി :** കുടുംബശ്രീയുടെ കാൽനൂറ്റാണ്ടിന്റെ ചരിത്രം ചവിട്ടുനാടകമായി പുനർജനിച്ചപ്പോൾ ജില്ലയിലെ കുടുംബശ്രീക്ക്‌ സ്വന്തമായത്‌ റെക്കോഡ്‌.

കുടുംബശ്രീ ചരിത്രം പ്രമേയമാക്കിയ മെഗാ ചവിട്ടുനാടകം അവതരിപ്പിച്ച് 504 കുടുംബശ്രീ അംഗങ്ങൾ ഞായർ രാവിലെയാണ്‌ ദർബാർ ഹാൾ ഗ്രൗണ്ടിൽ ഒരേ മനസ്സോടെ അണിനിരന്നത്‌. ചവിട്ടുനാടകം പൂർത്തിയായപ്പോൾ ആ സന്തോഷവാർത്ത എത്തി– -‘എറണാകുളം ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ വേൾഡ് ടാലന്റ് റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നു’.

കൊച്ചിയിൽ ദേശീയ സരസ് മേളയുടെ ഭാഗമായാണ് ‘ചുവടി 2023’ എന്ന പേരിൽ ചവിട്ടുനാടകം സംഘടിപ്പിച്ചത്. സംസ്ഥാന മിഷൻ ആവിഷ്കരിച്ച് ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടത്തിയ ചവിട്ടുനാടകത്തിൽ ജില്ലയിലെ 14 ബ്ലോക്കുകളിൽനിന്ന്‌ തെരഞ്ഞെടുത്ത കുടുംബശ്രീ അംഗങ്ങളാണ് കലാപ്രകടനം കാഴ്‌ചവച്ചത്.

ഓൾ ഗിന്നസ് വേൾഡ് റെക്കോഡേഴ്‌സ് സംസ്ഥാന പ്രസിഡന്റ് സത്താർ ആദൂർ, ടി ആർ ബി ഒഫീഷ്യൽസായ ഡോ. വിന്നർ ഷെരീഫ്, രക്ഷിത ജയിൻ എന്നിവർ വിധികർത്താക്കളായി. ചവിട്ടുനാടക കലാകാരൻ രാജു നടരാജന്റെ നേതൃത്വത്തിൽ രണ്ടാഴ്ചത്തെ പരിശീലനത്തിനുശേഷമായിരുന്നു അവതരണം.

ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ടി എം റെജീന, സംഘടന പ്രോഗ്രാം ഓഫീസർ രതീഷ് പീലിക്കോട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ദേശീയ ഗ്രാമീണ ഉപജീവന മിഷനും സംസ്ഥാന ദാരിദ്ര്യനിർമാർജന മിഷനും ചേർന്നാണ് ദേശീയ സരസ് മേള സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/172105/kudumbashrees-history-of-a-quarter-of-a-century-was-reborn-as-a-drama)