---
title: "#Christmas | ലക്ഷ്മിയുടെ വീട്ടിൽ  ക്രിസ്‌മസ് ആഘോഷിക്കാൻ ചങ്ങാതിക്കൂട്ടമെത്തി"
english_title: "A #group of #friends come to #celebrate #Christmas at Lakshmi's house"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/171916/a-group-of-friends-come-to-celebrate-christmas-at-lakshmis-house"
published_at: "2023-12-24T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658835142873c_chagathi.jpg"
keywords: []
---

# #Christmas | ലക്ഷ്മിയുടെ വീട്ടിൽ  ക്രിസ്‌മസ് ആഘോഷിക്കാൻ ചങ്ങാതിക്കൂട്ടമെത്തി

> **Lead Summary:** **കൊച്ചി :** സമഗ്രശിക്ഷ കേരളം എറണാകുളം യുആർസിയുടെ നേതൃത്വത്തിൽ ചേരാനല്ലൂർ അൽഫാറൂക്കിയ സ്കൂളിൽ ആറാം ക്ലാസിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തിവരുന്ന എം ലക്ഷ്മിയുടെ വീട്ടിൽ ക്രിസ്‌മസ് ആഘോഷിക്കാൻ ചങ്ങാതിക്കൂട്ടമെത്തി.

## Article Content

**കൊച്ചി :** സമഗ്രശിക്ഷ കേരളം എറണാകുളം യുആർസിയുടെ നേതൃത്വത്തിൽ ചേരാനല്ലൂർ അൽഫാറൂക്കിയ സ്കൂളിൽ ആറാം ക്ലാസിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തിവരുന്ന എം ലക്ഷ്മിയുടെ വീട്ടിൽ ക്രിസ്‌മസ് ആഘോഷിക്കാൻ ചങ്ങാതിക്കൂട്ടമെത്തി.

കേക്ക്, മധുരപലഹാരങ്ങൾ, പുത്തനുടുപ്പ്, നക്ഷത്രം എന്നിവയുമായാണ് ചങ്ങാതിക്കൂട്ടം ലക്ഷ്മിയുടെ വീട്ടിൽ ക്രിസ്‌മസ് ആഘോഷിക്കാനെത്തിയത്.

ജന്മനാ സെറിബ്രൽ പാൾസി ബാധിച്ച ലക്ഷ്മിക്ക് ശരീരം ചലിപ്പിക്കാനോ സംസാരിക്കാനോ കഴിയില്ല. ചേരാനല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ് കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു.

ബിപിസി പി എ നിഷാദ് ബാബു, ട്രെയ്‌നർ കെ വി ബെന്നി, പ്രധാനാധ്യാപകൻ നിയാസ് ചോല, പി ശ്രീദേവി, കെ എം അബ്ദുൾ ജലീൽ, ബിബിത ജോസഫ്, പി ബി നിഷ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/171916/a-group-of-friends-come-to-celebrate-christmas-at-lakshmis-house)