---
title: "#arrest | ഫോണിൽ സന്ദേശം അയച്ചതിനെച്ചൊല്ലി തർക്കം; ബസ് ഡ്രൈവറെ മർദ്ദിച്ചയാൾ പിടിയിൽ; ഭാര്യയും സഹോദരിയും പ്രതികൾ"
english_title: "#Argument over texting on #phone; The man who #beat the bus driver was #arrested; Wife and sister #accused"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/170590/argument-over-texting-on-phone-the-man-who-beat-the-bus-driver-was-arrested-wife-and-sister-accused"
published_at: "2023-12-19T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581a60d7a83f_cherayi.jpg"
keywords: []
---

# #arrest | ഫോണിൽ സന്ദേശം അയച്ചതിനെച്ചൊല്ലി തർക്കം; ബസ് ഡ്രൈവറെ മർദ്ദിച്ചയാൾ പിടിയിൽ; ഭാര്യയും സഹോദരിയും പ്രതികൾ

> **Lead Summary:** **ചെറായി:** സ്വകാര്യബസ് ഡ്രൈവറെ മുനമ്പം ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഇരുമ്പുവടിക്കടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ബസ്സുടമയെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**ചെറായി:** സ്വകാര്യബസ് ഡ്രൈവറെ മുനമ്പം ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഇരുമ്പുവടിക്കടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ബസ്സുടമയെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു.

പള്ളിപ്പുറം പല്ലേക്കാട്ട് സജിത്തി(38)നെയാണ് അറസ്റ്റ് ചെയ്തത്. ഫോണിലേക്ക് സന്ദേശം അയച്ചതുമായി ബന്ധപ്പെട്ടാണ് മറ്റൊരു ബസിലെ ഡ്രൈവറായ മുനമ്പം ചമ്പങ്ങാട്ട് ശ്യാമി(32)നെ ആക്രമിച്ചത്. തലയ്ക്ക് പരിക്കേറ്റ ഇയാള്‍ ചികിത്സയിലാണ്. സജിത്തിനോടൊപ്പം എത്തിയ ഭാര്യയും സഹോദരിയും കേസിലെ പ്രതികളാണ്.

ഇവര്‍ ആക്രമണത്തിനു പ്രേരിപ്പിക്കുകയും തടഞ്ഞുനിര്‍ത്തിക്കൊടുക്കുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു. സജിത്ത് ആശുപത്രിയില്‍ പ്രവേശിക്കുകയും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഭാര്യക്കും സഹോദരിക്കും ജാമ്യം അനുവദിച്ച കോടതി സജിത്തിന് ജാമ്യം അനുവദിച്ചില്ല.

തുടര്‍ന്ന് ആശുപത്രിയില്‍നിന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. മുനമ്പം ഇന്‍ ചാര്‍ജ് സി.ഐ. എ.എല്‍.യേശുദാസ്, എസ്.ഐ. മാരായ എം. അനീഷ്, ടി.കെ. രാജീവ്, എ.എസ്.ഐ. എം.വി. രശ്മി, എന്നിവരാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/170590/argument-over-texting-on-phone-the-man-who-beat-the-bus-driver-was-arrested-wife-and-sister-accused)