---
title: "#municipality | 30 വർഷത്തിലേറെ തരിശായി കിടന്ന 100 ഏക്കർ പാടശേഖരത്ത് നഗരസഭ കൃഷിയിറക്കുന്നു"
english_title: "The #municipality is #cultivating #100 #acres of land that has been #lying fallow for more than 30 years"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/170397/the-municipality-is-cultivating-100-acres-of-land-that-has-been-lying-fallow-for-more-than-30-years"
published_at: "2023-12-19T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65811595d5086_krishi.jpg"
keywords: []
---

# #municipality | 30 വർഷത്തിലേറെ തരിശായി കിടന്ന 100 ഏക്കർ പാടശേഖരത്ത് നഗരസഭ കൃഷിയിറക്കുന്നു

> **Lead Summary:** അങ്കമാലി : ചമ്പന്നൂർ പൂതാംതുരുത്ത് പ്രദേശത്ത് 30 വർഷത്തിലേറെ തരിശായി കിടന്ന 100 ഏക്കർ പാടശേഖരത്ത് നഗരസഭയുടെ നേതൃത്വത്തിൽ നെൽക്കൃഷി ചെയ്യുന്നു.

## Article Content

അങ്കമാലി : ചമ്പന്നൂർ പൂതാംതുരുത്ത് പ്രദേശത്ത് 30 വർഷത്തിലേറെ തരിശായി കിടന്ന 100 ഏക്കർ പാടശേഖരത്ത് നഗരസഭയുടെ നേതൃത്വത്തിൽ നെൽക്കൃഷി ചെയ്യുന്നു.

കൃഷിയിറക്കുന്നതിന്റെ മുന്നോടിയായി നിലമൊരുക്കൽ തുടങ്ങി.ചമ്പന്നൂർ വ്യവസായ മേഖലയിൽനിന്നുള്ള മലിനജലം പാടശേഖരത്തെ കൃഷി നശിപ്പിച്ചിരുന്നു. നഗരസഭയുടെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെയും നേതൃത്വത്തിൽ മലിനജലമൊഴുക്ക്‌ ഇല്ലാതാക്കി സ്ഥലം കൃഷിയോഗ്യമാക്കി.

ആലപ്പുഴയിലെ കർഷകസംഘവുമായുണ്ടാക്കിയ 30 വർഷത്തെ പാട്ടക്കരാറനുസരിച്ചാണ് കൃഷി ചെയ്യുന്നത്. ട്രാക്ടറുകൾ ഉപയോഗിച്ച് നിലമൊരുക്കുന്ന പ്രവൃത്തിയുടെ ഫ്ലാഗ് ഓഫ് നഗരസഭ ചെയർമാൻ മാത്യു തോമസ് നിർവഹിച്ചു.

വൈസ്ചെയർപേഴ്സൺ റീത്ത പോൾ അധ്യക്ഷയായി. കൗൺസിലർ ഷൈനി മാർട്ടിൻ, ബാസ്റ്റിൻ ഡി പാറയ്ക്കൽ, സാജു നെടുങ്ങാടൻ, ലിസി പോളി, ലക്സി ജോയി, ടി വൈ ഏല്യാസ്, ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/170397/the-municipality-is-cultivating-100-acres-of-land-that-has-been-lying-fallow-for-more-than-30-years)