---
title: "#accident | കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്"
english_title: "#KSRTC 30 #injured in #bus #collision"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/170304/ksrtc-30-injured-in-bus-collision"
published_at: "2023-12-18T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658052d853aa3_bus.jpg"
keywords: []
---

# #accident | കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്

> **Lead Summary:** ആലപ്പുഴ: ചെങ്ങന്നൂരില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്.

## Article Content

ആലപ്പുഴ: ചെങ്ങന്നൂരില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്.

എം.സി. റോഡില്‍ ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ തിങ്കളാഴ്ച വൈകിട്ട് 4.15-ഓടെയായിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല.

തിരുവനന്തപുരത്തുനിന്ന് പിറവത്തേക്ക് വരികയായിരുന്ന ബസും കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.

മുപ്പതുപേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെയെല്ലാം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/170304/ksrtc-30-injured-in-bus-collision)