---
title: "#arrested | കൊച്ചിയിൽ ലൈസന്‍സ് ഇല്ലാതെ വിദേശ റിക്രൂട്ട്മെന്റ് നടത്തിയ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിച്ചു;ഒരാള്‍ അറസ്റ്റില്‍"
english_title: "In #Kochi, #foreign #recruitment #firms were #closed without a #license; one person was #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/169957/in-kochi-foreign-recruitment-firms-were-closed-without-a-license-one-person-was-arrested"
published_at: "2023-12-17T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657eaaeda29ac_licence.jpg"
keywords: []
---

# #arrested | കൊച്ചിയിൽ ലൈസന്‍സ് ഇല്ലാതെ വിദേശ റിക്രൂട്ട്മെന്റ് നടത്തിയ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിച്ചു;ഒരാള്‍ അറസ്റ്റില്‍

> **Lead Summary:** **കൊച്ചി: ** കൊച്ചിയിൽ ലൈസന്‍സ് ഇല്ലാതെ വിദേശ റിക്രൂട്ട്മെന്റ് നടത്തിയ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിച്ചു.

## Article Content

**കൊച്ചി: ** കൊച്ചിയിൽ ലൈസന്‍സ് ഇല്ലാതെ വിദേശ റിക്രൂട്ട്മെന്റ് നടത്തിയ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിച്ചു.

സിറ്റി പോലീസും പ്രൊട്ടക്ഷന്‍ ഓഫ് എമിഗ്രന്റ് കൊച്ചി വിഭാഗവും നടത്തിയ പരിശോധനയിലാണ് ലൈസന്‍സ് ഇല്ലാതെ ഇടപ്പള്ളി ലുലു മാളിനുസമീപം പ്രവര്‍ത്തിച്ചിരുന്ന ഭുവനേശ്വരി ഇന്‍ഫോടെക് ആന്‍ഡ് മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സിയും എറണാകുളം പള്ളിമുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്നോവേറ്റീവ് ഇന്റര്‍നാഷണല്‍ റെവലൂഷനും അടച്ചുപൂട്ടിയിരിക്കുന്നത്. 

പോളണ്ട്, യുക്രൈന്‍, അസര്‍ബയ്ജാന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു റിക്രൂട്ട്മെന്റ് നടത്തിയിരുന്നത്.സ്ഥാപനത്തില്‍നിന്ന് സീലും ലെറ്റര്‍ പാഡും ഉദ്യോഗാര്‍ഥികളുമായുള്ള എഗ്രിമെന്റും മറ്റും കണ്ടെടുക്കുകയും ചെയ്തു .

സംഭവത്തിൽ സ്ഥാപന ഉടമയായ കാസര്‍കോട്, കൊളത്തൂര്‍, വരിക്കുളം വീട്ടില്‍ പ്രദീപ് കുമാര്‍ (42) എന്നയാളെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/169957/in-kochi-foreign-recruitment-firms-were-closed-without-a-license-one-person-was-arrested)