---
title: " #Christmas | ക്രിസ്‌മസിനെ വരവേറ്റ്‌ നക്ഷത്രവിപണി ഉണർന്നപ്പോൾ താരമായി ‘ജയിലർ’ സ്‌റ്റാർ"
english_title: "The '#Jailor' #star became a star when the star #market woke up to #Christmas"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/169879/the-jailor-star-became-a-star-when-the-star-market-woke-up-to-christmas"
published_at: "2023-12-17T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657e67483a18a_star.jpg"
keywords: []
---

#  #Christmas | ക്രിസ്‌മസിനെ വരവേറ്റ്‌ നക്ഷത്രവിപണി ഉണർന്നപ്പോൾ താരമായി ‘ജയിലർ’ സ്‌റ്റാർ

> **Lead Summary:** **കൊച്ചി :** ക്രിസ്‌മസിനെ വരവേറ്റ്‌ നക്ഷത്രവിപണി ഉണർന്നപ്പോൾ താരമായി ‘ജയിലർ’ സ്‌റ്റാർ.

## Article Content

**കൊച്ചി :** ക്രിസ്‌മസിനെ വരവേറ്റ്‌ നക്ഷത്രവിപണി ഉണർന്നപ്പോൾ താരമായി ‘ജയിലർ’ സ്‌റ്റാർ.

തിയറ്ററുകൾ കീഴടക്കിയ രജനികാന്ത്‌ ചിത്രം ജയിലറിന്റെ പേരിൽ ഇറങ്ങിയ നക്ഷത്രത്തിന്‌ ആവശ്യക്കാരേറെ. ചുവപ്പിന്റെ തിളക്കമേകുന്ന റെഡ്‌ വെൽവെറ്റ്‌ നക്ഷത്രങ്ങളും വിപണിയിൽ ഹിറ്റാണ്‌. 200 മുതൽ ഇവയുടെ വില തുടങ്ങുന്നു. വാലുനീണ്ട നക്ഷത്രങ്ങളും പതിവുപോലെയുണ്ട്‌.

150 രൂപയാണ്‌ വില. 100 മുതൽ 3000 രൂപവരെയുള്ള നക്ഷത്രങ്ങൾ ലഭ്യമാണ്‌. മെറ്റൽ, ഗ്ലിറ്റർ, നിയോൺ എന്നീ പേരുകളിലും നക്ഷത്രങ്ങളുണ്ട്‌. മുളകൊണ്ടുള്ള നക്ഷത്രങ്ങൾ ചോദിച്ചും ആളുകൾ എത്തുന്നുണ്ട്‌.

പരമ്പരാഗതരീതിയിലുള്ള ഇത്തരം നക്ഷത്രങ്ങളുമായി വഴിയോരവിപണിയും നഗരത്തിൽ സജീവമായി. ചെറിയ ട്യൂബ്‌ ലൈറ്റുകൾകൊണ്ടുള്ള നക്ഷത്രങ്ങൾക്കും പ്രിയമാണ്‌. എൽഇഡി നക്ഷത്രങ്ങൾ വാങ്ങുന്നവരും കുറവല്ല. 50 മുതൽ 100 രൂപവരെയുള്ളവയാണ്‌ കൂടുതൽ വിറ്റുപോകുന്നത്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/169879/the-jailor-star-became-a-star-when-the-star-market-woke-up-to-christmas)