---
title: " #theft | പിറവം  ടൗൺ കേന്ദ്രീകരിച്ച് ഇരുചക്ര വാഹനമോഷണം പതിവാകുന്നതോടെ നാട്ടുകാർ ആശങ്കയിൽ"
english_title: "Locals are #worried as two-wheeler #thefts are #becoming common in #Piravam #town"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/169746/locals-are-worried-as-two-wheeler-thefts-are-becoming-common-in-piravam-town"
published_at: "2023-12-16T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d7386188ea_camera_.jpg"
keywords: []
---

#  #theft | പിറവം  ടൗൺ കേന്ദ്രീകരിച്ച് ഇരുചക്ര വാഹനമോഷണം പതിവാകുന്നതോടെ നാട്ടുകാർ ആശങ്കയിൽ

> **Lead Summary:** പിറവം : ടൗൺ കേന്ദ്രീകരിച്ച് ഇരുചക്ര വാഹനമോഷണം പതിവാകുന്നതോടെ നാട്ടുകാർ ആശങ്കയിൽ.

## Article Content

പിറവം : ടൗൺ കേന്ദ്രീകരിച്ച് ഇരുചക്ര വാഹനമോഷണം പതിവാകുന്നതോടെ നാട്ടുകാർ ആശങ്കയിൽ.

വ്യാഴം രാത്രി കരവട്ടെ കുരിശ് ജംക്‌ഷനിൽ നിന്നു ബൈക്ക് നഷ്ടപ്പെട്ടതിനു പിന്നാലെ പള്ളിക്കവലയിലും സമാന സംഭവമുണ്ടായി. കരവട്ടെ കുരിശ് ജംക്‌ഷനിൽ പെരിങ്ങാമലയിൽ ബിനുവിന്റെ വീട്ടുമുറ്റത്തു പാർക്കു ചെയ്തിരുന്ന ബൈക്കും പള്ളിക്കലയിൽ ബാങ്ക് ശാഖയുടെ സമീപം സൂക്ഷിച്ചിരുന്ന കരക്കോട് ജോൺ ജോസഫിന്റെ ബൈക്കുമാണ് മോഷണം പോയത്.

പാർക്കു ചെയ്തതിനു ശേഷം കൊച്ചിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു പോയ ജോസഫ് മടങ്ങി എത്തിയപ്പോഴാണു മോഷണ വിവരം അറിഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വൈകിട്ടു മുളക്കുളത്തു റോഡിലൂടെ നടന്നു പോയിരുന്ന വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചു കടന്നത്.

ഇതിനു മുൻപു പിഷാരുകോവിൽ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കവർന്നു. ഇതിലൊന്നും തെളിവു ലഭിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/169746/locals-are-worried-as-two-wheeler-thefts-are-becoming-common-in-piravam-town)