---
title: "#injured | നിയന്ത്രണം വിട്ട മിനിലോറി കാറിൽ ഇടിച്ച്‌ ഡ്രൈവർക്കു പരുക്ക്"
english_title: "The #driver was #injured after the #minilorry hit the car out of #control"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/169514/the-driver-was-injured-after-the-minilorry-hit-the-car-out-of-control"
published_at: "2023-12-15T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c65ffac45d_accident.jpg"
keywords: []
---

# #injured | നിയന്ത്രണം വിട്ട മിനിലോറി കാറിൽ ഇടിച്ച്‌ ഡ്രൈവർക്കു പരുക്ക്

> **Lead Summary:** **പെരുമ്പാവൂർ :** നിയന്ത്രണം വിട്ട മിനിലോറി കാറിൽ ഇടിച്ച്‌ ഡ്രൈവർക്കു പരുക്ക്. കാർ പൂർണമായി തകർന്നു. പി പി റോഡിൽ പഴയ ലക്കി തിയറ്ററിനു സമീപം ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം.

## Article Content

**പെരുമ്പാവൂർ :** നിയന്ത്രണം വിട്ട മിനിലോറി കാറിൽ ഇടിച്ച്‌ ഡ്രൈവർക്കു പരുക്ക്. കാർ പൂർണമായി തകർന്നു. പി പി റോഡിൽ പഴയ ലക്കി തിയറ്ററിനു സമീപം ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം.

സമീപമുള്ള പെട്രോൾ പമ്പിൽ നിന്നു റോഡിലേക്കു പ്രവേശിച്ച കാറിൽ അല്ലപ്ര ഭാഗത്തേക്കു പോകുകയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

മതിലിൽ ഇടിച്ചു നിന്ന കാർ നെടുകെ പിളർന്നു. മതിലും തകർന്നു. കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/169514/the-driver-was-injured-after-the-minilorry-hit-the-car-out-of-control)