---
title: "#accident | ഓട്ടോയും ബസും കൂട്ടിയിടിച്ച് അപകടം; മരിച്ചത് ഓട്ടോയിലുണ്ടായിരുന്ന നാലുപേരും ഡ്രൈവറും"
english_title: "#Auto and #bus collide #accident; Four people in the #auto and the #driver #died"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/169508/auto-and-bus-collide-accident-four-people-in-the-auto-and-the-driver-died"
published_at: "2023-12-15T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c6143723a7_accident3_.jpg"
keywords: []
---

# #accident | ഓട്ടോയും ബസും കൂട്ടിയിടിച്ച് അപകടം; മരിച്ചത് ഓട്ടോയിലുണ്ടായിരുന്ന നാലുപേരും ഡ്രൈവറും

> **Lead Summary:** **മലപ്പുറം:** മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയിലെ വാഹനാപകടത്തിൽ മരിച്ചത് ഓട്ടോയിലുണ്ടായിരുന്ന നാലുപേരും ഡ്രൈവറും.

## Article Content

**മലപ്പുറം:** മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയിലെ വാഹനാപകടത്തിൽ മരിച്ചത് ഓട്ടോയിലുണ്ടായിരുന്ന നാലുപേരും ഡ്രൈവറും.

കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പഭക്തരാണ് ബസ്സിലുണ്ടായിരുന്നത്. ഓട്ടോ പെട്ടെന്നു വളച്ചപ്പോള്‍ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ശബരിമലയിൽ നിന്ന് മടങ്ങും വഴിയാണ് അയ്യപ്പഭക്തരുടെ വാഹനം അപകടത്തിൽ പെട്ടതെന്നാണ് വിവരം.

ബസിന്റെ മുൻഭാഗവും ഓട്ടോയും പൂർണമായും തകർന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കൊയിലാണ്ടി- മഞ്ചേരി പാതയിൽ ചെട്ടിയങ്ങാടിയിലായിരുന്നു സംഭവം.

ഓട്ടോ ഡ്രൈവറായ അബ്ദുള്‍മജീദ്, യാത്രക്കാരായ മുഹ്‌സിന, തെസ്‌നീം, റെയ്‌സ എന്നിവരും മറ്റൊരാളുമാണ് മരിച്ചത്. കുട്ടിപ്പാറ സ്വദേശികളാണ് ഇവരെന്നാണ് വിവരം.

പരിക്കേറ്റ മൂന്നുപേരിൽ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ യഥാര്‍ഥ കാരണം സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവരുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/169508/auto-and-bus-collide-accident-four-people-in-the-auto-and-the-driver-died)