Dec 20, 2021 10:00 AM

മുളന്തുരുത്തി....വീട്ടുമാലിന്യം പൊതു സ്ഥലത്ത് ഇട്ട വീട്ടുടമസ്ഥനെ കൊണ്ട് എടുപ്പിച്ച് വാർഡ് മെമ്പറും,നാട്ടുകാരും,പോലീസും. തുരുത്തിക്കര സ്വദേശി സ്വന്തം വീട്ടിലെ വേസ്റ്റ് പൊതു സ്ഥലത്ത് ഉപേക്ഷിക്കയായിരുന്നു.

മുളന്തുരുത്തി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ റോഡ് സൈഡിൽ കൊണ്ടിട്ട  മാലിന്യത്തിൽ നിന്ന് വിലാസം കണ്ടുപിടിക്കയായിരുന്നു. വാർഡ് മെമ്പറും, പരിസരവാസികളുംമുളന്തുരുത്തി പഞ്ചായത്തിലെ തന്നെ പത്താം വാർഡ് നിവാസിയെ കണ്ട് മാലിന്യം നീക്കാൻ ആവശ്യപ്പെട്ടു.

ആദ്യം നിക്ഷേധിച്ചെന്ക്കിലും തെളിവുകൾ നിർത്തിയതോടെ അവരുടെ വീട്ടിലെ ഗസ്റ്റിന്റെ കയ്യിൽ എവിടേലും കൊണ്ടേ കളയാനായി കൊടുത്തു വിട്ടതാണ് ഈ വേസ്റ്റ് എന്ന് സമ്മതിക്കേണ്ടിവന്നു. അതിഥിയായി വന്നയാൾ അത് മുളന്തുരുത്തി റയിൽവെ സ്റ്റേഷൻ പരിസരത്ത് ഇട്ടു.  പോലീസ് എത്തി കേസ് എടുക്കുകയും മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്

Ward members and locals pick up household waste dumped in a public place by the landlord

Next TV

Top Stories










News Roundup