---
title: "#murder | എന്തിനാ സാറെ കോടതി, ഇതാണോ നീതി;ആറുവയസ്സുകാരിയുടെ കൊലപാതകം ; നീതി കിട്ടിയില്ലെന്ന് അമ്മ"
english_title: "Why sir #court, is this #justice; the #murder of a six-year-old girl; #Mother did not get #justice"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/169352/why-sir-court-is-this-justice-the-murder-of-a-six-year-old-girl-mother-did-not-get-justice"
published_at: "2023-12-15T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657bece10bbca_murder_.jpg"
keywords: []
---

# #murder | എന്തിനാ സാറെ കോടതി, ഇതാണോ നീതി;ആറുവയസ്സുകാരിയുടെ കൊലപാതകം ; നീതി കിട്ടിയില്ലെന്ന് അമ്മ

> **Lead Summary:** **കട്ടപ്പന : ** ‘‘എന്റെ കുഞ്ഞിനെ കൊന്ന്‌ കെട്ടിത്തൂക്കിയതാണ്, 14 വർഷം കുഞ്ഞുങ്ങളില്ലാതിരുന്ന് കിട്ടിയതാ, അവനെ ഞങ്ങൾ വെറുതേവിടില്ല.

## Article Content

**കട്ടപ്പന : ** ‘‘എന്റെ കുഞ്ഞിനെ കൊന്ന്‌ കെട്ടിത്തൂക്കിയതാണ്, 14 വർഷം കുഞ്ഞുങ്ങളില്ലാതിരുന്ന് കിട്ടിയതാ, അവനെ ഞങ്ങൾ വെറുതേവിടില്ല.

എന്തിനാ സാറെ കോടതി, ഇതാണോ നീതി’’ പ്രതിയെ വെറുതെ വിട്ടുള്ള വിധി പുറത്തുവന്നതിന് പിന്നാലെ കോടതിയിൽ ഉയർന്നത്‌ പെൺകുട്ടിയുടെ ബന്ധുക്കളുടെ നിലവിളിയും പ്രതിക്കുനേരെയുള്ള ആക്രോശവുമായിരുന്നു.

വ്യാഴം പകൽ 11 ഓടെ അതിവേഗ കോടതി ജഡ്ജി വി മഞ്ജു ചേംബറിലെത്തി. വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ കേസ് ആദ്യം പരിഗണിക്കുകയും പ്രതിയെ വെറുതെ വിട്ടതായി ഒറ്റവരിയിൽ വിധി പ്രസ്‌താവിക്കുകയുമായിരുന്നു.

ഇതോടെ കോടതി വളപ്പിൽനിന്ന രക്ഷിതാക്കളും ബന്ധുക്കളും നിലവിളിച്ച്‌ കോടതിയിലേക്ക് ഓടിക്കയറി. കോടതി മുറിക്കുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച ബന്ധുക്കളെ പൊലീസ് തടഞ്ഞു. സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. ഇവർ പെൺകുട്ടിയുടെ രക്ഷിതാക്കളെയും ബന്ധുക്കളെയും കോടതി വളപ്പിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/169352/why-sir-court-is-this-justice-the-murder-of-a-six-year-old-girl-mother-did-not-get-justice)