---
title: "#Anston  | അന്ന്‌ അഞ്ചാമനായി തലകുനിച്ചാണ്‌ ആൻസ്‌റ്റൺ ട്രാക്ക്‌ വിട്ടത്‌;ഇന്ന് പത്തിനങ്ങളിലും ഒന്നാമനായി "
english_title: "#Anston left the #track with his #head #bowed in 5th #place; #today #Anston is 1st out of 10"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/169319/anston-left-the-track-with-his-head-bowed-in-5th-place-today-anston-is-1st-out-of-10"
published_at: "2023-12-15T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657bd855648d0_anston.jpg"
keywords: []
---

# #Anston  | അന്ന്‌ അഞ്ചാമനായി തലകുനിച്ചാണ്‌ ആൻസ്‌റ്റൺ ട്രാക്ക്‌ വിട്ടത്‌;ഇന്ന് പത്തിനങ്ങളിലും ഒന്നാമനായി 

> **Lead Summary:** **കോതമംഗലം : ** അന്ന്‌ അഞ്ചാമനായി തലകുനിച്ചാണ്‌ ആൻസ്‌റ്റൺ ട്രാക്ക്‌ വിട്ടത്‌. കഴിഞ്ഞവർഷം പാലായിൽ എംജി കായികമേളയിൽ പങ്കെടുത്ത ഏക ഇനമായ 4x400 ഹർഡിൽസിൽ അഞ്ചാംസ്ഥാനത്താണ്‌ ഫിനിഷ്‌ ചെയ്‌തത്‌.

## Article Content

**കോതമംഗലം : ** അന്ന്‌ അഞ്ചാമനായി തലകുനിച്ചാണ്‌ ആൻസ്‌റ്റൺ ട്രാക്ക്‌ വിട്ടത്‌. കഴിഞ്ഞവർഷം പാലായിൽ എംജി കായികമേളയിൽ പങ്കെടുത്ത ഏക ഇനമായ 4x400 ഹർഡിൽസിൽ അഞ്ചാംസ്ഥാനത്താണ്‌ ഫിനിഷ്‌ ചെയ്‌തത്‌.

നിരാശയുണ്ടായെങ്കിലും പതറി പിൻമാറാൻ ഒരുക്കമായിരുന്നില്ല. ആ നിശ്‌ചയദാർഢ്യ കരുത്തിൽ ആൻസ്‌റ്റൺ ഇക്കുറി നേടി. ഡെക്കാത്തലണിൽ തകർപ്പൻ ജയം. പത്തിനങ്ങളിലും ഒന്നാമനാണ് ആന്‍സ്റ്റണ്‍.

ഹൈജമ്പ്‌, ലോങ്‌ജമ്പ്‌, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, ജാവലിൻ, പോൾവോൾട്ട്, 100, 400,1500 മീറ്റർ ഓട്ടമത്സരം, 110 ഹർഡിൽസ്‌ ഇനങ്ങളിലാണ്‌ ആൻസ്റ്റൻ സ്വർണം നേടിയത്.

കായിക പരിശീലകൻ അർജുന അവാർഡ് ജേതാവ് ജോസഫ് ജി എബ്രാഹമിന്‌ തന്റെ വിജയം സമർപ്പിക്കുന്നുവെന്ന് അങ്കമാലി മൂക്കന്നൂർ ചക്കിയാത്ത്‌ വീട്ടിൽ ആൻസ്റ്റൻ പറഞ്ഞു. ഡ്രൈവറായ ഷാജി ആന്റണിയുടെയും ഷിജിയുടെയും മകനാണ്‌

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/169319/anston-left-the-track-with-his-head-bowed-in-5th-place-today-anston-is-1st-out-of-10)