---
title: " #inspection | ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥർ മിന്നൽപ്പരിശോധന നടത്തി"
english_title: "#Health #department #officials conducted #lightning #inspection"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/169297/health-department-officials-conducted-lightning-inspection"
published_at: "2023-12-15T08:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657bc3b8c0a60_inspection.jpg"
keywords: []
---

#  #inspection | ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥർ മിന്നൽപ്പരിശോധന നടത്തി

> **Lead Summary:** **ആലുവ : ** കീഴ്‌മാട്, എടത്തല കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലുള്ള ചൂണ്ടി, ചുണങ്ങംവേലി എന്നിവിടങ്ങളിലെ സ്വകാര്യ ഹോസ്റ്റലുകൾ, ചായക്കട, ബേക്കറി, കാറ്ററിങ് സെന്ററുകൾ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥർ മിന്നൽപ്പരിശോധന നടത്തി.

## Article Content

**ആലുവ : ** കീഴ്‌മാട്, എടത്തല കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലുള്ള ചൂണ്ടി, ചുണങ്ങംവേലി എന്നിവിടങ്ങളിലെ സ്വകാര്യ ഹോസ്റ്റലുകൾ, ചായക്കട, ബേക്കറി, കാറ്ററിങ് സെന്ററുകൾ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥർ മിന്നൽപ്പരിശോധന നടത്തി.

വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ താമസിക്കുന്ന ചില ഹോസ്റ്റലുകളിൽ മോശമായ ഭക്ഷണങ്ങൾ, മോശമായ ശുചിത്വനിലവാരം എന്നീ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വ്യാഴം രാവിലെ 9.30 മുതൽ വൈകിട്ട് ആറുവരെയായിരുന്നു പരിശോധന. 41 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. രണ്ട് ചായക്കടകൾ താൽക്കാലികമായി അടപ്പിച്ചു.

ആറ് സ്ഥാപനങ്ങൾക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി. ചൂണ്ടിയിലെ അണ്ടാറത്തറ ചായക്കട, അതിഥിത്തൊഴിലാളികളുടെ ചായക്കട എന്നിവയാണ് പൂട്ടിച്ചത്. കാരണംകാണിക്കൽ നോട്ടീസ് ലഭിച്ച സ്ഥാപനങ്ങൾ എടത്തല, കീഴ്‌മാട് കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് നേരിട്ട് വിശദീകരണം നൽകണം.

വീണ്ടും ഈ സ്ഥാപനങ്ങൾ പരിശോധിക്കും.300 പേർ ജോലി ചെയ്യുന്ന സ്വകാര്യ ഐടി കമ്പനി, ബ്യൂട്ടി പാർലർ, പ്രൊവിഷൻ സ്റ്റോർ എന്നിവിടങ്ങളിലും പരിശോധന നടത്തി.

കീഴ്‌മാട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ എം അനിൽകുമാർ, എടത്തല കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനില ജോർജ്, ജെഎച്ച്ഐമാരായ കെ സാബു, എം എം സക്കീർ, എസ് എസ് രേഖ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വി ജെ ജെസ്‌മ മേരി, പ്രൈസ് മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന്‌ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/169297/health-department-officials-conducted-lightning-inspection)