Featured

വിശപ്പകറ്റാൻ ഹങ്കർ ഹണ്ടുമായി സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്

News |
Dec 20, 2021 08:22 AM

രാമമംഗലം... രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ വിശപ്പകറ്റാൻ ഹങ്കർ ഹണ്ട് പദ്ധതി. ഒരു തവണ അണിഞ്ഞപ്പോൾ തന്നെ ഇഷ്ടം തീർന്നു അലമാരയുടെ ഉള്ളറയിൽ സ്ഥാനം പിടിച്ച പുതുമ നഷ്ടപ്പെടാത്ത ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ ശേഖരിക്കുകയും അവ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് അഗതി മന്ദിരങ്ങളിലും വ്യദ്ധ സദനങ്ങളിലും കഴിയുന്നവർക്ക് ഭക്ഷണം നൽകുകയുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്കളുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും നന്നായി കഴുകി തേച്ച് അണുവിമുക്തമാക്കി ശേഖരിക്കുന്ന വസ്ത്രങ്ങൾ വിവിധ വിഭാഗങ്ങളായി തരം തിരിച്ചു മൂവാറ്റുപുഴയിൽ ആരംഭിച്ച ഫാ ഡേവിഡ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റ് ക്ലോത്ത് ബാങ്കിൽ നൽകുന്നു. വിവാഹം ഉള്‍പ്പടെയുള്ള വിശേഷാവസരങ്ങളിൽ ഉപയോഗിച്ച വസ്ത്രങ്ങൾ ഉൾപ്പടെ ആളുകൾക്ക് ദാനം ചെയ്യാം. പുതുമ നഷ്ടപ്പെടാത്ത വസ്ത്രങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ലഭിക്കുന്ന വസ്ത്രങ്ങളുടെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന് കുട്ടികളുടെ നേതൃത്വത്തിൽ തന്നെ സംവിധാനം ഒരുക്കിയിട്ടുണ്ട്.

പരിപാടിയുടെ ഉത്ഘാടനം രാമമംഗലം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ രെഞ്ചുമോൾ സി ആർ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ടി എം  തോമസിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ,മനേജർ കെ എസ് രാമചന്ദ്രൻ, , കമ്മ്യൂണിറ്റി പോലീസ് ഓഫീസർ മാർആയ അനൂബ് ജോൺ,സ്മിത കെ വിജയൻ, അജിഷ് എൻ എ, മധു, ശാന്തി എ എം, ഷൈജി കെ ജേക്കബ് പ്രസംഗിച്ചു. 

Student Police Cadet with Hunger Hunt to starve

Next TV

Top Stories