Featured

കൂത്താട്ടുകുളം നഗരസഭയിലെ വയോമിത്രം ഓഫീസിന് മുന്നിൽ യുഡിഎഫ് സമരം

News |
Dec 19, 2021 02:07 PM

കൂത്താട്ടുകുളം.... നഗരസഭയിലെ വയോമിത്രം പദ്ധതിയിൽ മരുന്നുകൾ ലഭ്യമാക്കുക, പദ്ധതിയിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യു ഡി ഫ് കൗൺസിലർമാർ വയോമിത്രം ഓഫിസിനു മുന്നിൽ ധർണ്ണ നടത്തി.

കൂത്താട്ടുകുളം നഗരസഭയിലെ വയോമിത്രം പദ്ധതിയിൽ മരുന്നുകൾ ലഭിക്കുന്നില്ലായെന്നും, പദ്ധതിയിൽ ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് വയോമിത്രംഓഫീസിന് മുന്നിൽ യുഡിഎഫ് സമരം സംഘടിപ്പിച്ചത്. ധർണ്ണ സമരം നഗരസഭാ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു.

കൂത്താട്ടുകുളം നഗരസഭയിൽ വളരെ നല്ല രീതിയിൽ നടന്നുകൊണ്ടിരുന്ന വയോമിത്രം പദ്ധതി കുറച്ചു നാളായി താളം തെറ്റിയിരിക്കുകയാണന്നും, ജീവിത ശൈലീ രോഗങ്ങൾക്ക് വളരെ ഉപകാരപ്രദമായ ഈ പദ്ധതിയിൽ ഡോക്ടറുടെ സേവനവും മരുന്നുകളും യഥാസമയം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കൗൺസിലർമാരായ ബോബൻ വർഗീസ്, ബേബി കീരാന്തടം, പി സി ഭാസ്കരൻ , ജിജോ ടി ബേബി, സാറ ടി എസ് , റോയ് ഇരട്ടയാനി , മരിയ ഗൊരേത്തി, ലിസി ജോസ് എന്നിവർ ധർണ്ണ സമരത്തിൽസംസാരിച്ചു 

UDF strike in front of Vyomitra office in Koothattukulam municipality

Next TV

Top Stories










News Roundup