---
title: " #death | നാല് വയസുകാരനെ കഴുത്തു ഞെരിച്ചു കൊന്നു"
english_title: "A four-year-old boy was #strangled to #death"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/168682/a-four-year-old-boy-was-strangled-to-death"
published_at: "2023-12-12T17:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657847851e459_murder.jpg"
keywords: []
---

#  #death | നാല് വയസുകാരനെ കഴുത്തു ഞെരിച്ചു കൊന്നു

> **Lead Summary:** **പാലക്കാട് :** നാല് വയസുകാരനെ കഴുത്തു ഞെരിച്ചു കൊന്നു. വണ്ണാമട തുളസി നഗര്‍ മധുസൂദനന്റെ മകന്‍ ഋത്വികാണ് മരിച്ചത്. പാലക്കാട് കൊഴിഞ്ഞാംപാറയിലാണ് ഞെട്ടിക്കുന്ന കൊലപാതകം.

## Article Content

**പാലക്കാട് :** നാല് വയസുകാരനെ കഴുത്തു ഞെരിച്ചു കൊന്നു. വണ്ണാമട തുളസി നഗര്‍ മധുസൂദനന്റെ മകന്‍ ഋത്വികാണ് മരിച്ചത്. പാലക്കാട് കൊഴിഞ്ഞാംപാറയിലാണ് ഞെട്ടിക്കുന്ന കൊലപാതകം.

കുട്ടിയുടെ പിതാവിന്റെ സഹോദര ഭാര്യ ദീപ്തി ദാസാണ് ക്രൂരത ചെയ്തത്. സംഭവത്തിനു പിന്നാലെ കഴുത്തിനു സ്വയം മുറിവേല്‍പ്പിച്ച നിലയില്‍ കണ്ടെത്തിയ ദീപ്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ മാനസിക ആരോഗ്യ പ്രശ്‌നങ്ങളുള്ളവരാണെന്നു പൊലീസ് വ്യക്തമാക്കി.

രാത്രി വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു കൊലപാതകം. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് ദീപ്തിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/168682/a-four-year-old-boy-was-strangled-to-death)