---
title: "#Murder | ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം: പോസ്റ്റ്മോർട്ടത്തിനുശേഷം ഏറ്റെടുക്കാൻ ആളില്ലാതെ കുഞ്ഞുദേഹം"
english_title: "#Murder of one-and-a-half-month-old baby: #Body left #unattended after #post-mortem"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/168549/murder-of-one-and-a-half-month-old-baby-body-left-unattended-after-post-mortem"
published_at: "2023-12-12T06:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6577b04602a9c_post.jpg"
keywords: []
---

# #Murder | ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം: പോസ്റ്റ്മോർട്ടത്തിനുശേഷം ഏറ്റെടുക്കാൻ ആളില്ലാതെ കുഞ്ഞുദേഹം

> **Lead Summary:** **കളമശേരി :** അമ്മയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഏറ്റെടുക്കാൻ ആളില്ലാതെ എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ.

## Article Content

**കളമശേരി :** അമ്മയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഏറ്റെടുക്കാൻ ആളില്ലാതെ എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ.

പോസ്റ്റ്മോർട്ടം കഴിഞ്ഞിട്ട് ദിവസങ്ങളായ മൃതദേഹം മോർച്ചറിയിലെ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്നിനാണ്‌ കറുകപ്പിള്ളിയിലെ ലോഡ്ജിൽവച്ച്‌ എഴുപുന്ന സ്വദേശി അശ്വതി ഓമനക്കുട്ടനും സുഹൃത്ത് വി പി ഷാനിഫും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയത്‌.

അമ്മയും സുഹൃത്തും ജയിലിലാണ്‌. പൊലീസ് കുഞ്ഞിന്റെ അമ്മയുടെ വീട്ടുകാരോടും ബന്ധുക്കളോടും അന്വേഷിച്ചെങ്കിലും അവരാരും മൃതദേഹം ഏറ്റെടുക്കാൻ തയ്യാറായില്ല. ബന്ധുക്കൾ എത്തുന്നമുറയ്ക്ക് മൃതദേഹം വിട്ടുനൽകുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/168549/murder-of-one-and-a-half-month-old-baby-body-left-unattended-after-post-mortem)