---
title: "#Muvattupuzha | മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇന്ന് മൂവാറ്റുപുഴയുടെ കാർഷികമണ്ണിലേക്ക്‌ വരവേൽപ്പ്‌"
english_title: "#Welcome to the #agricultural #land of #Muvattupuzha"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/168182/welcome-to-the-agricultural-land-of-muvattupuzha"
published_at: "2023-12-10T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65753804998da_moovattupuzha.jpg"
keywords: []
---

# #Muvattupuzha | മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇന്ന് മൂവാറ്റുപുഴയുടെ കാർഷികമണ്ണിലേക്ക്‌ വരവേൽപ്പ്‌

> **Lead Summary:** **മൂവാറ്റുപുഴ :** മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഞായറാഴ്ച മൂവാറ്റുപുഴയുടെ കാർഷികമണ്ണിലേക്ക്‌ വരവേൽപ്പ്‌.

## Article Content

**മൂവാറ്റുപുഴ :** മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഞായറാഴ്ച മൂവാറ്റുപുഴയുടെ കാർഷികമണ്ണിലേക്ക്‌ വരവേൽപ്പ്‌.

മൂവാറ്റുപുഴ നവകേരള സദസ്സിന്റെ ഭാഗമായി വിപുലമായ ഒരുക്കങ്ങൾ മണ്ഡലത്തിൽ പൂർത്തിയായി. 30 കൗണ്ടറുകളിൽ പകൽ രണ്ടുമുതൽ അപേക്ഷകൾ സ്വീകരിക്കും. അംഗപരിമിതർ, മുതിർന്ന പൗരന്മാർ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേക കൗണ്ടറുകളാണ്.

മൂന്നുമുതൽ വേദിയിൽ കലാപരിപാടികൾ അരങ്ങേറും. വേദിയിലേക്കെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ സ്വീകരിക്കും. നവകേരള സദസ്സിൽ 25,000 പേർ പങ്കെടുക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ പറഞ്ഞു.

മാറാടി, വാളകം, പായിപ്ര, ആയവന, പോത്താനിക്കാട്, പൈങ്ങോട്ടൂർ, കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആവോലി, പാലക്കുഴ, ആരക്കുഴ പഞ്ചായത്തുകളിലെയും മൂവാറ്റുപുഴ നഗരസഭയിലെയും വിവിധ മേഖലകളിലുള്ള പ്രമുഖരും പൊതുജനങ്ങളും പങ്കെടുക്കും.

വാഹന പാർക്കിങ്ങിന്‌ ക്രമീകരണങ്ങൾ ഒരുക്കി. പൊലീസ് സേനയും വളന്റിയർമാരും ഉണ്ടാകും. സ്വീകരണശേഷം തൊടുപുഴയ്ക്ക് പോകുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ജില്ലാ അതിർത്തിയായ അച്ചൻ കവലയിൽ യാത്രയയപ്പ് നൽകും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/168182/welcome-to-the-agricultural-land-of-muvattupuzha)