---
title: "#NCC | സ്വപ്ന യാത്ര സഫലം;ആകാശയാത്ര ചെയ്‌ത്‌  എൻസിസി കേഡറ്റുകൾ"
english_title: "#Dreamtrip #fulfilled; #NCC cadets travel to the #sky"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/168170/dreamtrip-fulfilled-ncc-cadets-travel-to-the-sky"
published_at: "2023-12-10T07:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6575223f06e78_ncc.jpg"
keywords: []
---

# #NCC | സ്വപ്ന യാത്ര സഫലം;ആകാശയാത്ര ചെയ്‌ത്‌  എൻസിസി കേഡറ്റുകൾ

> **Lead Summary:** കൊച്ചി : കൊച്ചി ചിറ്റൂർ എസ്ബിഒഎ പബ്ലിക് സീനിയർ സെക്കൻഡറി സ്കൂളിലെ 10 എൻസിസി കേഡറ്റുകൾ ആകാശയാത്രയിൽ പരിശീലനം നേടി.

## Article Content

കൊച്ചി : കൊച്ചി ചിറ്റൂർ എസ്ബിഒഎ പബ്ലിക് സീനിയർ സെക്കൻഡറി സ്കൂളിലെ 10 എൻസിസി കേഡറ്റുകൾ ആകാശയാത്രയിൽ പരിശീലനം നേടി.

എയർ സ്‌കോഡ്രൻ എൻസിസി ഗ്രൂപ്പ് ക്യാപ്റ്റൻ ഉദയ് രവിയുടെ നേതൃത്വത്തിൽ നേവൽ ബേസിലായിരുന്നു പരിശീലനം. തുടർന്ന്‌ ക്യാപ്‌റ്റനൊപ്പം ഇവർ ആകാശയാത്ര നടത്തി.

സ്കൂളിലെ എട്ട്‌, ഒമ്പത്‌ ക്ലാസിലുള്ളവരായിരുന്നു കേഡറ്റുകൾ. സ്കൂൾ പ്രിൻസിപ്പൽ ശ്രീകല കരുണാകരൻ, എൻസിസി അധ്യാപിക സി വി വിദ്യ എന്നിവർ കേഡറ്റുകളെ അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/168170/dreamtrip-fulfilled-ncc-cadets-travel-to-the-sky)