---
title: "#RakeshSharma | രാകേഷ് ശർമയും സുഹൃത്തുക്കളും നാലുദിവസത്തെ സന്ദർശനത്തിന്‌ കുമ്പളങ്ങിയിൽ എത്തി"
english_title: "#RakeshSharma and his #friends #reached #Kumbalangi for a four-day #visit"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/167967/rakeshsharma-and-his-friends-reached-kumbalangi-for-a-four-day-visit"
published_at: "2023-12-09T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6573ed51aeaf8_sharma.jpg"
keywords: []
---

# #RakeshSharma | രാകേഷ് ശർമയും സുഹൃത്തുക്കളും നാലുദിവസത്തെ സന്ദർശനത്തിന്‌ കുമ്പളങ്ങിയിൽ എത്തി

> **Lead Summary:** **പള്ളുരുത്തി : ** ഇന്ത്യയിലെ ആദ്യ ബഹിരാകാശസഞ്ചാരി രാകേഷ് ശർമയും സുഹൃത്തുക്കളും നാലുദിവസത്തെ സന്ദർശനത്തിന്‌ കുമ്പളങ്ങിയിൽ എത്തി.

## Article Content

**പള്ളുരുത്തി : ** ഇന്ത്യയിലെ ആദ്യ ബഹിരാകാശസഞ്ചാരി രാകേഷ് ശർമയും സുഹൃത്തുക്കളും നാലുദിവസത്തെ സന്ദർശനത്തിന്‌ കുമ്പളങ്ങിയിൽ എത്തി.

‘അമാ ഷേർളീസ് എന്റെ കുമ്പളങ്ങി’ ഹോംസ്റ്റേയിലാണ് ഇവരുടെ താമസം. ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസും ഭാര്യ ഷേർളിയുംചേർന്ന് സ്വീകരിച്ചു.

കുമ്പളങ്ങി കായലിലൂടെ നാടൻവഞ്ചികളിൽ യാത്രചെയ്യുക, കണ്ടക്കടവ് പാടശേഖരത്തിലെ പക്ഷിസങ്കേതം സന്ദർശിക്കുക, ആലപ്പുഴയിലെ ഹൗസ്ബോട്ട് യാത്ര, മട്ടാഞ്ചേരിയിലെ ജൂതപ്പള്ളി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ സന്ദർശിക്കുക എന്നിവയാണ് ലക്ഷ്യം.

കേരള ടൂറിസത്തെക്കുറിച്ചും കുമ്പളങ്ങിയിലെ ഗ്രാമീണ ടൂറിസത്തെക്കുറിച്ചും മികച്ച അഭിപ്രായമാണ് രാകേഷ് ശർമ രേഖപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/167967/rakeshsharma-and-his-friends-reached-kumbalangi-for-a-four-day-visit)