---
title: "#kochi | സ്വന്തമെന്ന് പറയാൻ ഒരുപിടി മണ്ണ്, അതിലൊരു കൊച്ചുവീട്;സുരേന്ദ്രന് ഇതെല്ലാം സ്വപ്നം മാത്രമാണ്"
english_title: "A #handful of land to call his own, a small #house in it; all this is just a dream for #Surendran"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/167762/a-handful-of-land-to-call-his-own-a-small-house-in-it-all-this-is-just-a-dream-for-surendran"
published_at: "2023-12-08T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6572996bc8730_kochi.jpg"
keywords: []
---

# #kochi | സ്വന്തമെന്ന് പറയാൻ ഒരുപിടി മണ്ണ്, അതിലൊരു കൊച്ചുവീട്;സുരേന്ദ്രന് ഇതെല്ലാം സ്വപ്നം മാത്രമാണ്

> **Lead Summary:** **അങ്കമാലി : ** സ്വന്തമെന്ന് പറയാൻ ഒരുപിടി മണ്ണ്, അതിലൊരു കൊച്ചുവീട്. മൂക്കന്നൂർ ആഴകത്ത് വാടകയ്ക്ക് താമസിക്കുന്ന പുത്തൻവേലിക്കാട്ടിൽ സുരേന്ദ്രന് ഇതെല്ലാം സ്വപ്നം മാത്രമാണ്.

## Article Content

**അങ്കമാലി : ** സ്വന്തമെന്ന് പറയാൻ ഒരുപിടി മണ്ണ്, അതിലൊരു കൊച്ചുവീട്. മൂക്കന്നൂർ ആഴകത്ത് വാടകയ്ക്ക് താമസിക്കുന്ന പുത്തൻവേലിക്കാട്ടിൽ സുരേന്ദ്രന് ഇതെല്ലാം സ്വപ്നം മാത്രമാണ്.

ശാരീരികവെല്ലുവിളി നേരിടുന്ന ഇദ്ദേഹം 30 വർഷമായി വാടകവീട്ടിലാണ്. പപ്പടം ഉണ്ടാക്കി വിൽപ്പനയാണ് തൊഴിൽ. മാനസികവെല്ലുവിളി നേരിടുന്ന ഭാര്യ ഷീബയ്ക്കൊപ്പമാണ് സുരേന്ദ്രൻ നവകേരള സദസ്സിൽ വീടിനും സ്ഥലത്തിനുമായി അപേക്ഷ നൽകാനെത്തിയത്.

മാനസികവെല്ലുവിളി നേരിടുന്ന മകൻ വിഷ്ണുവിനെ ഒപ്പം കൂട്ടാനായില്ല. ലൈഫ്‌ ഭവനപദ്ധതിയിൽ വീടിന്‌ അപേക്ഷ നൽകിയിട്ടുണ്ടെന്ന്‌ സുരേന്ദ്രൻ പറഞ്ഞു.

കുടുംബശ്രീ സിഡിഎസ് അംഗം ലിസി ജേക്കബ്ബിന് ഒപ്പമാണ് ഇരുവരും എത്തിയത്. തങ്ങളുടെ അപേക്ഷ ജനകീയ സർക്കാർ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഇത് അവസാന പ്രതീക്ഷയാണെന്നും നിറകണ്ണുകളോടെ സുരേന്ദ്രൻ പറയുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/167762/a-handful-of-land-to-call-his-own-a-small-house-in-it-all-this-is-just-a-dream-for-surendran)