---
title: "#panchagusti | നവകേരള സദസ്സിന്റെ ഭാഗമായി വിളംബരജാഥയും ജനകീയ പഞ്ചഗുസ്തി മത്സരവും നടത്തി"
english_title: "As part of the #NavakeralaSadas, the #ValambaraJatha and the #popular #panchagusti #competition were held"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/167757/as-part-of-the-navakeralasadas-the-valambarajatha-and-the-popular-panchagusti-competition-were-held"
published_at: "2023-12-08T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65729647bbe1f_pacha.jpg"
keywords: []
---

# #panchagusti | നവകേരള സദസ്സിന്റെ ഭാഗമായി വിളംബരജാഥയും ജനകീയ പഞ്ചഗുസ്തി മത്സരവും നടത്തി

> **Lead Summary:** **കോലഞ്ചേരി :** കുന്നത്തുനാട് മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി വിളംബരജാഥയും ജനകീയ പഞ്ചഗുസ്തി മത്സരവും നടത്തി. പി വി ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആം റസ്ലിങ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജോർജ് ഇടപ്പരത്തി അധ്യക്ഷനായി.

## Article Content

**കോലഞ്ചേരി :** കുന്നത്തുനാട് മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി വിളംബരജാഥയും ജനകീയ പഞ്ചഗുസ്തി മത്സരവും നടത്തി. പി വി ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആം റസ്ലിങ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജോർജ് ഇടപ്പരത്തി അധ്യക്ഷനായി.

സംസ്ഥാന ജനറൽ സെക്രട്ടറി ജോജി എളൂർ, സംഘാടകസമിതി വൈസ് ചെയർമാൻ സി കെ വർഗീസ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് ജങ്‌ഷനിൽനിന്ന് വിളംബരജാഥ ടൗൺ ചുറ്റി സമാപിച്ചു.

സംഘാടകസമിതി ഭാരവാഹികളായ ടി എ റെജീന, സി ബി ദേവദർശനൻ, എം പി ജോസഫ്, പൗലോസ് മുടക്കന്തല, റെജി ഇല്ലിക്കപറമ്പിൽ, എൻ വി കൃഷ്ണൻകുട്ടി എന്നിവർ നേതൃത്വം നൽകി. ജനപ്രതിധികളും വിവിധവകുപ്പ്‌ ഉദ്യോഗസ്ഥരും കുടുംബശ്രീ പ്രവർത്തകരും സന്നദ്ധസംഘടനാ ഭാരവാഹികളും പങ്കെടുത്തു.

പരിപാടിക്കായി 30,000 ചതുരശ്ര അടിയുള്ള പന്തലിന്റെ നിർമാണം പൂർത്തിയാക്കി. 20,000ത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്. സദസ്സിന് മുന്നോടിയായി വേദിയിൽ വൈകിട്ട് നാലിന് കലാപരിപാടികൾ ആരംഭിക്കും. ഇതോടൊപ്പം പകൽ രണ്ടുമുതൽ 21 കൗണ്ടറുകളിൽ പരാതികളും നിവേദനങ്ങളും വികസന നിർദേശങ്ങളും സ്വീകരിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/167757/as-part-of-the-navakeralasadas-the-valambarajatha-and-the-popular-panchagusti-competition-were-held)