---
title: " #KochiMetro | കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തിലെ അവസാന സ്റ്റേഷനിലേക്കുള്ള പരീക്ഷണ ഓട്ടം തുടങ്ങി"
english_title: "The test run to the last station of the first phase of the #KochiMetro has started"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/167747/the-test-run-to-the-last-station-of-the-first-phase-of-the-kochimetro-has-started"
published_at: "2023-12-08T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65728f619d338_metro.jpg"
keywords: []
---

#  #KochiMetro | കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തിലെ അവസാന സ്റ്റേഷനിലേക്കുള്ള പരീക്ഷണ ഓട്ടം തുടങ്ങി

> **Lead Summary:** **കൊച്ചി :** കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തിലെ അവസാന സ്റ്റേഷനിലേക്കുള്ള പരീക്ഷണ ഓട്ടം തുടങ്ങി.

## Article Content

**കൊച്ചി :** കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തിലെ അവസാന സ്റ്റേഷനിലേക്കുള്ള പരീക്ഷണ ഓട്ടം തുടങ്ങി.

എസ്എന്‍ ജങ്ഷനി മെട്രോ സ്‌റ്റേഷനില്‍നിന്നായിരുന്നു തുടക്കം. വ്യാഴം രാത്രി 12.15 ഓടെയാണ് തൃപ്പൂണിത്തുറ റെയിൽവേ സ്‌റ്റേഷൻ പരിസരത്തെ മെട്രോ സ്‌റ്റേഷനിലേക്ക് പരീക്ഷണ ഓട്ടം നടന്നത്. ആദ്യ പരീക്ഷണ ഓട്ടമായതിനാല്‍ ട്രെയിന്‍ ചെറിയ വേഗത്തിലാണ് ട്രാക്കിലൂടെ ഓടിച്ചത്.

സിഗ്നലിങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്കായിരുന്നു പ്രാമുഖ്യം.വരുംദിവസങ്ങളില്‍ വേഗം കൂട്ടിയും ഭാരം കയറ്റിയുമെല്ലാം പരീക്ഷണ ഓട്ടം നടത്തും.

തൃപ്പൂണിത്തുറയിൽനിന്ന് മറ്റ് മേഖലകളിലേക്ക് ഭാവിയിൽ മെട്രോ ലെെൻ ദീർഘിപ്പിക്കാൻ സാധിക്കുന്ന തരത്തിലാണ് പുതിയ സ്റ്റേഷനും ഫ്ളാറ്റ് ഫോമും നിർമിച്ചിരിക്കുന്നതെന്ന് കെഎംആർഎൽ ലിമിറ്റഡ് പ്രോജക്ട്സ് ഡയറക്ടർ എംപി രാം നവാസ് പറഞ്ഞു.

എസ്എൻ ജങ്ഷൻ സ്‌റ്റേഷനിൽനിന്ന്‌ 1.18 കിലോമീറ്ററാണ്‌ അവസാന സ്‌റ്റേഷനിലേക്കുള്ളത്‌. സുരക്ഷാ കമീഷണറുടെ പരിശോധനയ്ക്കുശേഷം പാത കമീഷനിങ് നടത്തും. ഡിസംബറിൽതന്നെ പാത തുറക്കാനാകും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/167747/the-test-run-to-the-last-station-of-the-first-phase-of-the-kochimetro-has-started)