---
title: " #fire | നെറ്റ് ലിങ്ക് കമ്പനിയുടെ സംഭരണശാലയിലുണ്ടായ തീപിടിത്തത്തിൽ ഒരുകോടി രൂപയുടെ നഷ്ടം"
english_title: "A #loss of one #crore #rupees in the #fire in the #warehouse of #Net #Link #Company"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/167156/a-loss-of-one-crore-rupees-in-the-fire-in-the-warehouse-of-net-link-company"
published_at: "2023-12-05T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656eb865637ec_fire.jpg"
keywords: []
---

#  #fire | നെറ്റ് ലിങ്ക് കമ്പനിയുടെ സംഭരണശാലയിലുണ്ടായ തീപിടിത്തത്തിൽ ഒരുകോടി രൂപയുടെ നഷ്ടം

> **Lead Summary:** **കൂത്താട്ടുകുളം : ** നെറ്റ് ലിങ്ക് കമ്പനിയുടെ പാലക്കുഴ സംഭരണശാലയിലുണ്ടായ തീപിടിത്തത്തിൽ ഒരുകോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

## Article Content

**കൂത്താട്ടുകുളം : ** നെറ്റ് ലിങ്ക് കമ്പനിയുടെ പാലക്കുഴ സംഭരണശാലയിലുണ്ടായ തീപിടിത്തത്തിൽ ഒരുകോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

തകരഷീറ്റുകൊണ്ട് നിർമിച്ച 2000 സ്ക്വയർ ഫീറ്റ് സംഭരണശാലയിലാണ് തീ പടർന്നത്. ഇടിമിന്നൽ, ഷോർട്ട് സർക്യൂട്ട് സാധ്യതകളാകാം അപകടകാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഞായർ രാത്രി 8.30ടെയാണ് തീ ശ്രദ്ധയിൽപ്പെട്ടത്.

കൂത്താട്ടുകുളം, തൊടുപുഴ പിറവം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽനിന്നുള്ള ഏഴ് യൂണിറ്റ് അ​ഗ്നി രക്ഷാസേനയാണ് തീയണച്ചത്.

ഇന്റർനെറ്റ് കേബിളുകൾ, ഇവ ഉറപ്പിക്കുന്നതിനുള്ള പ്ലാസ്റ്റിക് പെട്ടികൾ മറ്റുപകരണങ്ങൾ എന്നിവയാണ് സംഭരണശാലയിലുണ്ടായിരുന്നത്. സാധനങ്ങൾ നിറച്ച് മുൻഭാഗത്ത് കിടന്നിരുന്ന വലിയ ലോറി മാറ്റാൻ കഴിഞ്ഞതിനാൽ കൂടുതല്‍ നഷ്ടമൊഴിവായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/167156/a-loss-of-one-crore-rupees-in-the-fire-in-the-warehouse-of-net-link-company)